മടക്കയാത്രക്കുള്ള താക്കോല്‍
ഞങ്ങള്‍ക്ക് മാതളത്തോപ്പിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട് ഫലസ്ത്വീനിലെ ഏതോ ഗ്രാമത്തില്‍. ഇന്നാ ഗ്രാമം ഇസ്രയേലിലാണ്. ഇത്തരം സായാഹ്നങ്ങളില്‍ മുറ്റത്തൊരു നെരിപ്പോട് നീറിക്കത്തും. അതിനരികില്‍ ഒട്ടകത്തോല്‍ കൊണ്ടുണ്ടാക്കിയ പരവതാനി വിരിച്ചിരിക്കും. ധൂമപാനത്തിനായി ഹുക്കകള്‍ വെച്ചിരിക്കും. പെണ്‍മക്കള്‍ അബ്ബമാര്‍ക്കായി ഹുക്കകള്‍ നിറച്ച് കൊളുത്തിക്കൊടുക്കും.” സഫിയ തന്‍റെ ഉമ്മയുടെ ഓര്‍മക്കുറിപ്പുകളില്‍ മാത്രം പരിചയപ്പെട്ട തന്‍റെ വീടിനെക്കുറിച്ച് വിവരിച്ചു തുടങ്ങി. മുറ്റത്ത് സന്ധ്യാ വെളിച്ചത്തിലായിരുന്നു അത്താഴം. സ്ത്രീകള്‍ ചോളറൊട്ടികള്‍ ചൂടോടെ ചുട്ടെടുത്ത് കിണ്ണങ്ങളില്‍ ഇടും. ചോളറൊട്ടിക്കൊപ്പം പാല്‍ക്കട്ടിയും ഒലിവ് കായകളും ഈത്തപ്പഴങ്ങളും. എനിക്കൊരിക്കലും […]