അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു
എന്നോട് ലണ്ടനില്‍ വെച്ച് ആരാണെന്നു ചോദിച്ചാല്‍ ഇന്ത്യക്കാരനാണെന്ന് ഞാന്‍ പറയും. എന്നെപ്പോലെ തന്നെയുള്ള പാക്കിസ്താനിയല്ല എന്നു സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കും. ദല്‍ഹിയില്‍ വെച്ചു ചോദിച്ചാല്‍ ഞാന്‍ കര്‍ണാടകക്കാരനാണെന്ന് പറയും. ബാംഗ്ലൂരില്‍ വെച്ച് മെലിജ് ഗ്രാമക്കാരനാണെന്നും പറയും. എന്നാല്‍ മെലിജില്‍ ഞാനൊന്നും പറയേണ്ടതില്ല. എന്റെ ജാതിയും ഉപജാതിയും ഗോത്രം പോലും അവിടെ എല്ലാവര്‍ക്കുമറിയാം. ഈ സ്വത്വങ്ങളെല്ലാം തുടര്‍ച്ചയായുള്ളതാണ് വിരുദ്ധങ്ങളല്ല. പക്ഷേ, ഇന്ത്യയില്‍ ഇതെല്ലാം രാഷ്ട്രീയക്കാര്‍ വേറിട്ടുനില്ക്കുന്നതും വിരുദ്ധവുമാക്കിത്തീര്‍ക്കുന്നു. അങ്ങനെ ചെയ്യുന്പോള്‍ നമുക്ക് വിലപ്പെട്ടതായ എല്ലാമെല്ലാം നഷ്ടപ്പെടുന്നു. അദ്വാനി രഥയാത്രക്ക് പുറപ്പെടുന്പോള് […]