വര്‍ഗീയതയെ നേരിടാന്‍ മതസത്തയെ ഉപയോഗിക്കുക
വര്‍ഗീയതയെ എതിര്‍ത്തു തോല്പിക്കുന്നതിന് മതങ്ങളെതന്നെ ഉപാധിയാക്കുക അഭികാമ്യമായ ഒരു രീതിയാണ്. മനുഷ്യനെ സ്നേഹിക്കാനുള്ള സിദ്ധി എല്ലാ മതങ്ങളിലുമുണ്ട്. ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മനുഷ്യന് സ്നേഹം പരിശീലിക്കുന്നു. ഈ പരിശീലനം ഇതര മതക്കാരനെ സ്നേഹിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ സെക്കുലറിസം മതത്തിന്റെ ഈ സാധ്യത കണക്കിലെടുക്കുന്നില്ല. മതത്തെ നിരാകരിക്കുന്നതിലൂടെ സ്നേഹം പകര്‍ന്നു നല്‍കുന്നതിനുള്ള സാധ്യതയെയാണ് മതേതരത്വം നിരാകരിക്കുന്നത്. എല്ലാ നാടുകളിലും വിവിധ മതക്കാര്‍ ആചാരങ്ങളുടെയും ആശയങ്ങളുടെയും കൊള്ളക്കൊടുക്കകളിലൂടെയാണ് ആരോഗ്യകരമായ മതവീക്ഷണവും പ്രപഞ്ച വീക്ഷണവും വളര്‍ത്തിയെടുത്തത്. കര്‍ണാടകത്തില്‍ ശിശുനാള്‍ ശരീഫ് എന്ന ഒരു […]