വലിയ പെരുന്നാള്‍ ഉയരട്ടെ തക്ബീര്‍
പെരുന്നാള്‍ ആഘോഷമാണ്. അങ്ങനെയാണ് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. വലിയ പെരുന്നാളിനെ യൗമുല്‍ഹജ്ജില്‍അക്ബര്‍ (ഹജ്ജിന്‍റെ വലിയ നാള്‍ ) എന്ന് വിളിക്കാറുണ്ട്. അതുകൂടി നോക്കുന്പോള്‍ അതിമഹത്തായ ഹജ്ജുമായി ചേര്‍ന്നുള്ളതാണ് വലിയ പെരുന്നാളും അതിലെ ആഘോഷങ്ങളുമെല്ലാം. ഇസ്ലാമിന്‍റെ അഞ്ചാമത്തെ ഘടകമാണ് ഹജ്ജ്. മുസ്ലിം ഉമ്മത്തിന്‍റെ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ത്യാഗത്തിന്‍റെയുമൊക്കെ ചിഹ്നങ്ങളായ വിശിഷ്ട കര്‍മങ്ങളാണ് ഹജ്ജിന്‍റെ ഉള്ളടക്കം. ശരീരേഛകളും സുഖഭോഗങ്ങളും വെടിഞ്ഞുകൊണ്ടാണ് ഈ അനുഷ്ഠാനങ്ങളത്രയും. എല്ലാത്തരം വിവേചനങ്ങളും മായ്ച്ചു കളഞ്ഞ് എല്ലാവരും സൃഷ്ടിപരിപാലകനായ അല്ലാഹുവിന്‍റെ അടിയാറുകളാണെന്ന് ഉദ്ഘോഷിക്കുന്നതാണ് അതിലെ ആരാധനാ രീതികള്‍. ഈ […]