നാടുകടത്തപ്പെട്ടവന്റെ പൗരാവകാശം
പ്രവാസി വോട്ടവകാശം ജനാധിപത്യക്രമത്തിലെ പങ്കാളിത്തത്തിനപ്പുറം പൗരാവകാശത്തിന്റെ പ്രഖ്യാപനമായി അടയാളപ്പെടുത്തപ്പെട്ടത് പലകാരണങ്ങളാലാണ്. ജീവ സന്ധാരണം തേടി പുറംനാടുകളിലേക്ക് ചേക്കേറുന്നതോടെ പിറന്ന മണ്ണുമായുള്ള നാഭീനാള ബന്ധം അറുത്തുമാറ്റപ്പെടുന്ന അവസ്ഥാവിശേഷം ഉണ്ടായത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നന്ദികെട്ട നടപടികള്‍ മൂലമായിരുന്നു. റേഷന്‍ കാര്‍ഡുകളില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെടുകയും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികളുടെ അസ്ഥിത്വത്തെ വല്ലാതെ വ്യാകുലപ്പെടുത്തുകയുണ്ടായി. മറുനാട്ടിന്റെ പ്രതികൂല പരിസരത്തോട് മല്ലടിച്ച് ജീവിക്കുന്പോഴും പിറന്നനാട് വല്ലാത്തൊരു കൃതഘ്നത കാണിക്കുന്നുണ്ടെന്ന വിചാരം സാധാരണക്കാരായ […]