എഴുത്തിന്റെ സാംസ്കാരിക ദൗത്യങ്ങള്‍
സമൂഹത്തെ വേരുതലത്തില് സ്വാധീനിക്കുന്ന ഒരേര്‍പ്പാടാണ് എഴുത്തെന്നിരിക്കെ, എഴുത്തുകാരന് ഒഴിച്ചുകൂടാനാവാത്ത ചില സാമുദായിക ദൗത്യങ്ങള്‍ വന്നു ചേരുന്നു. സമുദായം എന്നത് ഒരു ആള്‍ക്കൂട്ടമാണ്. അലച്ചയും, ആസക്തിയും, ആലസ്യവും, ആര്ഭാഢവുമൊക്കെ ഇഴുകിച്ചേര്‍ന്ന്, പോകുന്നിടത്തേക്ക് ഒഴുകിക്കൊടുക്കുന്ന ഒരു മന്ദധാരയാണത്. അതിലെ പോള പിളര്‍ന്ന് കിടക്കുന്ന ഏതാനും കണ്ണുകളില്‍ ഒന്നാണ് ഒരെഴുത്തുകാരന്. ആയതിനാല്‍, തന്റെ ചുറ്റുവട്ടങ്ങളെ അകവും പുറവും തുറിച്ചു നിരീക്ഷിക്കുവാനും, ആ അലസയൊഴുക്കിന് ഗതിമാറ്റം രചിക്കുവാനുമുള്ള കടുത്ത ഒരു അകംപിടപ്പ് എഴുത്തുകാരനുണ്ടായിരിക്കണം. സമൂഹത്തിന്റെ ചോര ശുദ്ധീകരിക്കുന്ന വിലകൂടിയ കുങ്കുമപ്പൂവാണ്, എഴുത്തുകാരന്. സമൂഹത്തില്‍ […]