അറിവിന്‍റെ പാറ്റന്‍റ് തറവാട്ട് സ്വത്തോ?
ഇക്കഴിഞ്ഞ നവംബര്‍ 15നു തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ലാറ്റിനമേരിക്കയില്‍നിന്നുള്ള മുസ്ലിംകളുടെ ഒരു സമ്മേളനമായിരുന്നു വേദി. അറ്റ്ലാന്‍റിക് കടന്നെത്തിയ അതിഥികളെ അഭിസംബോധന ചെയ്യവെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു: “മുസ്ലിം നാവികര്‍ 1178ല്‍ തന്നെ അമേരിക്കന്‍ തീരങ്ങളില്‍ എത്തിയിരുന്നു. ക്യൂബയിലെ ഒരു മലമുകളില്‍ ഒരു പള്ളിയുടെ സാന്നിധ്യമുള്ളതായി ക്രിസ്റ്റഫര്‍ കൊളംബസ് അദ്ദേഹത്തിന്‍െറ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.’ വിദൂരദിക്കില്‍നിന്നെത്തിയ വിശ്വാസികളുടെ മുന്നില്‍ അദ്ദേഹം തന്‍റെ ഒരാഗ്രഹം പ്രകടിപ്പിക്കുകയുമുണ്ടായി: “എന്‍െറ ക്യൂബന്‍ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇന്നും ആ മലമുകളില്‍ […]