വാര്‍ത്തകള്‍ ഫാഷിസ്റ്റ്വത്ക്കരണകാലത്ത്
ജനങ്ങളുടെ നാവ്, ജനാധിപത്യത്തിന്റെ തൂണ് എന്നെല്ലാം പ്രശംസിക്കപ്പെടുന്ന മാധ്യമങ്ങള്‍ അധികാരത്തിന്റെ മാറ്റൊലികള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വലിയൊരട്ടിമറിയാണ് സംഭവിക്കുന്നത്. കാരണം, ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ നിതാന്തമായ ജാഗ്രതയാണ്. ആ ജാഗ്രതയുടെ ജ്വാലയാണ് തീര്‍ച്ചയായും മാധ്യമങ്ങളിലൂടെ ആളിക്കത്തേണ്ടത്. എന്നാല്‍ ജനജാഗ്രതയുടെ ജ്വാല മാധ്യമങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും ജനജീവിതത്തില്‍ അവ്വിധമുള്ള ജാഗ്രത വേണ്ടവിധം ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യവും ഒരേ സമയം പ്രസക്തമാണ്. ആ അര്‍ത്ഥത്തില്‍ ‘On Expressing An Opeion’ (അഭിപ്രായം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച്) എന്ന, തൊണ്ണൂറു വര്‍ഷം മുമ്പ് ലൂസണ്‍ ചൈനീസ് […]