Issue 1144

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

മാഗി വില്‍ക്കുന്ന നൂഡില്‍സില്‍ വളരെ കൂടിയ തോതില്‍ എം എസ് ജിയും കാരീയവും ഉണ്ടെന്ന കണ്ടെത്തലും അതുവഴി അതിന്റെ നിരോധനവും കേരളീയരിലും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നു. പതിനാറോളം സംസ്ഥാനങ്ങള്‍ മാഗിയുടെ നൂഡില്‍സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മധ്യവര്‍ഗക്കാരാണല്ലോ ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍ തുറക്കാന്‍ നില്‍ക്കുന്ന സമയത്താണ് ഈ നിരോധനം എന്നതു ശ്രദ്ധേയമാണ്. ഒട്ടുമിക്ക വീട്ടമ്മമാര്‍ക്കും കുട്ടികളെ തൃപ്തിപ്പെടുത്താനും അവര്‍ക്കു ഭക്ഷണം നല്‍കാനുമുള്ള എളുപ്പവഴിയാണ് മാഗി- 2 മിനുട്ട് നൂഡില്‍സ് എന്നതാണ് പ്രശ്‌നം.’കുഞ്ഞിനു തീറ്റ നല്‍കുന്ന പക്ഷി’യാണ് […]

അക്കാദമിക തലങ്ങളില്‍ ഇസ്‌ലാമിന്റെ ഉപ്പും മധുരവും

അക്കാദമിക തലങ്ങളില്‍ ഇസ്‌ലാമിന്റെ ഉപ്പും മധുരവും

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിച്ചുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു പരിപാടി നടക്കുന്നു. അതില്‍ ‘ബഷീറിന്റെ സൂഫിസം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ ചെറുപ്രസംഗമുണ്ടായിരുന്നു. അദ്ദേഹം സൂഫിസത്തിന്റെ നിര്‍വചനത്തിലേക്ക് കടന്നു: ‘സൂഫിസമെന്നതിന്റെ നിര്‍വചനം വളരെ വിശാലമാണ്. പലരുടെയും സമീപനങ്ങള്‍ വ്യത്യസ്ത നിലക്കുമാണ്. ഓഷോ സൂഫിസത്തെ പരിചയപ്പെടുത്തുന്നത് സൂഫിസമെന്നത് മതമല്ല, മതാത്മകതയാണെന്നാണ്’ എന്നൊക്കെ പറഞ്ഞു തുടങ്ങിയ അദ്ദേഹം സൂഫിസത്തെക്കുറിച്ച് അല്‍പസമയം സംസാരിച്ചു. അതിനിടയില്‍ അഹം ബ്രഹ്മാസ്മിയും അനല്‍ഹഖും ഒന്നാണെന്ന തരത്തില്‍ ഒരു […]

മൃഗസ്‌നേഹികള്‍ക്ക് ശോഭനമായ കരിയര്‍

മൃഗസ്‌നേഹികള്‍ക്ക് ശോഭനമായ കരിയര്‍

നാനാജാതി പക്ഷിമൃഗാദികളുടെ രോഗാവസ്ഥകള്‍ മനസിലാക്കാനും അതിന് ചികിത്സ നിര്‍ദേശിക്കാനും സാധിക്കുന്ന ശാസ്ത്രശാഖയാണ് വെറ്ററിനറി സയന്‍സ്. മൃഗങ്ങളുടെ ശരീരശാസ്ത്രം പഠിച്ച് അവയ്ക്ക് വരുന്ന രോഗങ്ങള്‍ തടയലും ചികിത്സയുമാണ് വെറ്ററിനറി സയന്‍സിന്റെ വിഷയങ്ങള്‍. അതുപഠിച്ചിറങ്ങുന്നവരെ വെറ്ററിനേറിയന്‍ എന്ന് വിളിക്കുന്നു. നാടന്‍ഭാഷയില്‍ മൃഗഡോക്ടര്‍ എന്നും പറയും. എം.ബി.ബി.എസ്. ഡോക്ടര്‍ പദവിയോളം ഗ്ലാമറും ശമ്പളവുമൊന്നുമില്ലെങ്കിലും വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയവരാരും വെറുതെയിരിക്കുന്നില്ല എന്നതാണ് സത്യം. മൃഗങ്ങളെ ചികിത്സിക്കല്‍ മാത്രമല്ല അവയുടെ ശാസ്ത്രീയമായ പരിപാലനം, പ്രജനനം എന്നിവയും വെറ്ററിനേറിയന്റെ സഹായമില്ലാതെ നടക്കില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് […]