മാധ്യമം

മാധ്യമങ്ങളുടെ രാഷ്ട്രീയം

മാധ്യമങ്ങളുടെ രാഷ്ട്രീയം

മാധ്യമങ്ങളുടെ രാഷ്ട്രീയം, രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ പലവിധത്തില്‍ മാധ്യമം, രാഷ്ട്രീയം എന്നീ വാക്കുകള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മാധ്യമ നടത്തിപ്പിനും മാധ്യമ പ്രവര്‍ത്തനത്തിനും, ആ രാഷ്ട്രീയം എത്ര പ്രതികൂലമാണെങ്കിലും, സത്യസന്ധത അവകാശപ്പെടാന്‍ സാധിക്കും. മാധ്യമങ്ങളുടെ രാഷ്ട്രീയത്തിനോ രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലിനോ ഈ സത്യസന്ധത അവകാശപ്പെടാന്‍ കഴിയില്ല. മാധ്യമങ്ങളുടെ രാഷ്ട്രീയം ഒരുപക്ഷെ, കഴിഞ്ഞകാലത്തിന്‍റേതായിരുന്നു. അത് നിലനില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ നേരിട്ട് […]