റസൂൽ പൂര്‍ണമനുഷ്യന്‍
മുഹമ്മദ് റസൂലിന്റെ(സ) ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും നിരാശരാവേണ്ടി വരില്ല. അത്രയും സമ്പന്നമായ വ്യക്തിത്വമാണ് റസൂൽ ജീവിതം കൊണ്ട് നെയ്തുവെച്ചത്. അജ്ഞതയും അവിവേകവും മുഖമുദ്രയായ ഒരു സാംസ്‌കാരിക പരിസരത്തു നിന്ന് അല്‍ അമീന്‍ എന്ന് അപരാഭിധാനം സിദ്ധിച്ച വ്യക്തിത്വമാണ് റസൂലിന്റേത്. പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക, സാമൂഹിക രംഗങ്ങളിലഖിലവും പ്രഭ നിറച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ മഹാവ്യക്തിത്വം ഇന്നും സജീവ ചര്‍ച്ചയ്ക്ക് പാത്രീഭൂതമാവുന്നു. ഗ്രീക്ക് ക്ലാസിക്കുകളിലെ പോലെ ചരിത്രപരതയില്ലാത്ത വീരപുരുഷന്റെ കഥയല്ല റസൂലിന്റേത്. ആധുനിക മനുഷ്യര്‍ക്ക് ജീവിതം പഠിപ്പിച്ച, […]