കഥ

ഹാത്തിബിയുടെ കഫന്‍പുട

ഹാത്തിബിയുടെ കഫന്‍പുട

മലയാളത്തിന്റെ വലിയ കഥാകൃത്ത് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് “നസൂഹ’. ഇസ്‌ലാമിലെ കര്‍മദര്‍ശനം ആഴത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു കഥയാണത്. അത് പോലെ മറ്റൊരു കഥ ആ ഗണത്തില്‍ ഇല്ലെന്ന് പറയാം. ഒരു വ്യക്തി ഭൗതിക ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം പാലിക്കേണ്ട ബാധ്യതകളിലൊന്ന് തന്റെ സഹജീവികളിലൊരാളുടെ സ്വത്ത്, എത്ര ചെറിയ അളവിലാണെങ്കിലും, ഉടമയുടെ സമ്മതമില്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്ന കാര്യമാണ്. അങ്ങനെ സംഭവിച്ചാല്‍, ആ ഉടമയെ നേരില്‍ കണ്ട് പിണഞ്ഞു പോയ അബദ്ധം ബോധിപ്പിക്കേണ്ടതുണ്ട്. തിരിച്ചേല്‍പ്പിച്ച് പൊരുത്തം […]

ചൂടാത്ത പുള്ളിക്കുട

ചൂടാത്ത പുള്ളിക്കുട

മാനം കാര്‍മേഘാവൃതമായിരുന്നു. മഴ പെയ്യുന്നതിനു മുമ്പ് വീടെത്തണം. അവള്‍ ആഞ്ഞുനടന്നു. പെട്ടെന്ന് ചറപറേന്ന് മഴ വന്നുവീണു. കയറിനില്‍ക്കാന്‍ ഒരിടവും കണ്ടില്ല. പുസ്തകസഞ്ചി നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവളോടി. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ പുസ്തകസഞ്ചി തട്ടം കൊണ്ടു മറച്ചുപിടിച്ചു. നടവഴിയിലാകെ വെള്ളം കലങ്ങി ഒഴുകി. അവളാകെ നനഞ്ഞുകുതിര്‍ന്നിരുന്നു. നനഞ്ഞൊട്ടിയ പാവാട അവളുടെ കാലുകളില്‍ വലിഞ്ഞുമുറുകി. ചളിവെള്ളത്തിലേക്ക് അവള്‍ കമഴ്ന്നടിച്ചുവീണു. സഞ്ചിയും അതിലെ പുസ്തകങ്ങളും തെറിച്ചുവീണു. നിലത്തുരഞ്ഞ് കാല്‍മുട്ടിന്റെ തോലു നീങ്ങി. അവള്‍ക്കതെല്ലാം സഹിക്കാമായിരുന്നു. പക്ഷേ, ആളുകളുടെ പരിഹാസച്ചിരി അവളെ മുറിപ്പെടുത്തി. അവള്‍ […]

സംസ്ഥാനത്ത് അറബിക് യൂനിവേഴ്‌സിറ്റി വരുന്നു

സംസ്ഥാനത്ത് അറബിക് യൂനിവേഴ്‌സിറ്റി വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ദേശീയ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ശിപാര്‍ശക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംസ്ഥാനത്തെ എയിഡഡ് അറബിക് കോളജുകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്’ഇന്നലെ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. ഡോ. പി അന്‍വര്‍ ചെയര്‍മാനായും പ്രൊഫ. സി ഐ അബ്ദുര്‍ റഹ്മാന്‍ കണ്‍വീനറുമായി രൂപവത്കരിച്ച ഒമ്പതംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റി, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, […]

വായനയും എഴുത്തും മൂല്യവത്താകണം: കോടമ്പുഴ ബാവ മുസ്‌ലിയാര്‍

വായനയും എഴുത്തും മൂല്യവത്താകണം: കോടമ്പുഴ ബാവ മുസ്‌ലിയാര്‍

അബൂദാബി: ഇസ്‌ലാമിനെയും മുസ്‌ലിംകളേയും പ്രതിലോമ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പറഞ്ഞു. അബുദാബി ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയറില്‍ അതിഥിയായെത്തിയ അദ്ദേഹം ദി ടെന്റില്‍ ഒരുക്കിയ സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു. ഖുര്‍ആന്‍ പഠിക്കാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിജ്ഞാനം ആയുധമാണ് മുന്‍കാല പൂര്‍വികര്‍ക്ക്. നാക്കും തൂലികയും ആയുധമാക്കി ലോകത്ത് സമാധാനത്തിന് വേണ്ടി പടപൊരുതിയവരായിരുന്നു അവര്‍. വായനക്ക് ഇസ്‌ലാം പ്രത്യേകം സ്ഥാനം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്റെ ഒന്നാമത്തെ സന്ദേശം തന്നെ വായിക്കുക എന്നതാണ്. പേനയെക്കുറിച്ചും വായനയെക്കുറിച്ചും […]

ദാന സ്വഭാവം ഉള്ള സമൂഹം മുസ്‌ലിം സമൂഹം: നടന്‍ മോഹന്‍ലാല്‍

ദാന സ്വഭാവം ഉള്ള സമൂഹം മുസ്‌ലിം സമൂഹം: നടന്‍ മോഹന്‍ലാല്‍

ഏറ്റവും ദാന ശീലം കുറഞ്ഞ സമുദായം ഹിന്ദുക്കളുടെതാണ് എന്ന് ഹിന്ദു സമുദായത്തില്‍ ജനിച്ച ആയതിനാല്‍ എനിക്ക് പറയാന്‍ ആകും ,അതില്‍ ഏറ്റവും ദാനശീലം കുറവു നായര്‍ക്കു ആണ് എന്നും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട് , ഒരു പക്ഷെ ഏറ്റവും ഉയര്‍ന്ന ദാനശീലം മുസ്ലിം സമുദായങ്ങള്‍ക്ക് ആണ് . ഞാന്‍ കണ്ടിട്ടുണ്ട് ഭിക്ഷ തേടി ചെല്ലുന്ന ആളുകള്‍ക്ക് നാലണ നാണയവും ഒരു പിടി അരിയും കൊടുക്കുന്നതും അത് വലിയ മഹത്വം പോലെ ഘോഷിക്കുന്നതും , ബ്രാഹ്മണര്‍ ദാനം കൊടുക്കാന്‍ വിധിക്കപ്പെട്ടവരാല്ല […]