1256

ലാസ് വെഗാസിലെ ‘ഒറ്റക്കുറുക്കന്‍’

ലാസ് വെഗാസിലെ ‘ഒറ്റക്കുറുക്കന്‍’

ഭീതി ജനിപ്പിക്കുന്ന കൂട്ടക്കൊല ഒരു വട്ടം കൂടി അമേരിക്കയില്‍ നടന്നിരിക്കുന്നു. ലാസ് വെഗാസില്‍ വെടിയേറ്റു വീണ നിരപരാധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരിക്കല്‍ കൂടി ജനം ഒത്തുകൂടി. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് മുതലക്കണ്ണീരൊഴുക്കാന്‍ ബരാക്ക് ഒബാമ ഇല്ലാതെ പോയി എന്നൊരു വ്യത്യാസം മാത്രം. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍ ഒന്നിന് ലാസ്‌വെഗാസിലെ ഹോട്ടലില്‍ മുറിയെടുത്ത ആയുധധാരി അവിടെ നടക്കുന്ന സംഗീതപാര്‍ട്ടിക്കെത്തിയ ജനക്കൂട്ടത്തിന് നേരെ യന്ത്രത്തോക്കുകളുപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റു. ലാസ്‌വെഗാസിലെ തെരുവുകളിലെ രക്തം ഉണങ്ങുന്നതിന് […]

സുഹൃത്തേ, ഭയം കൊണ്ട്  ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല

സുഹൃത്തേ, ഭയം കൊണ്ട്  ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല

”ആരും ഒരിക്കലും മടങ്ങിവരാത്ത മറുതീരത്തേക്ക് നാടുമാറ്റം കൊണ്ടെത്തിച്ച സ്ത്രീപുരുഷന്‍മാരുടെ, കുട്ടികളുടെ കഥകള്‍ ആരുകേള്‍ക്കും? നമ്മുടെ മരിച്ചവര്‍ ഓരോ നാടുകളിലും ചിതറിക്കിടക്കുന്നു. ചിലപ്പോള്‍ അവരുടെ മൃതശരീരങ്ങളുമായി എങ്ങോട്ടുപോകണമെന്നറിയാതെ നാം നിന്നു; ജീവനോടെയെന്നപോലെ തന്നെ മൃതശരീരങ്ങളായും ലോകരാജ്യങ്ങള്‍ നമ്മെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. നാടുമാറ്റത്താല്‍ മരിച്ചവര്‍, കാമനകളാല്‍ മരിച്ചവര്‍, വെറും മരണത്താല്‍ മരിച്ചവര്‍-അവരെല്ലാം രക്തസാക്ഷികളെങ്കില്‍, കവിതകള്‍ പറയുന്നത് സത്യമെങ്കില്‍-ഓരോ രക്തസാക്ഷിയും ഓരോ പനിനീര്‍പ്പൂവെങ്കില്‍, ഈ ലോകം ഒരു പൂങ്കാവനമാക്കിത്തീര്‍ത്തുവെന്ന് നമുക്കവകാശപ്പെടാന്‍ കഴിയും.” – മുരീദ് ബര്‍ഗൂതി-രാമല്ല ഞാന്‍ കണ്ടു. വിവര്‍ത്തനം അനിതാ […]

ജീവിതപ്പെരുവഴിയില്‍ അലയുന്ന ഏഴ് കോടി മനുഷ്യര്‍

ജീവിതപ്പെരുവഴിയില്‍ അലയുന്ന ഏഴ് കോടി മനുഷ്യര്‍

സ്രഷ്ടാവ് പ്രപഞ്ചത്തെ രൂപകല്‍പന ചെയ്തിരിക്കുന്നത് ജീവജാലങ്ങള്‍ക്ക് സുഭിക്ഷം ആഹരിച്ച് സ്വസ്ഥമായി ജീവിക്കാനുള്ള ഇടമായിട്ടാണ്. മതങ്ങള്‍ മനുഷ്യരാശിക്ക് കൈമാറിയ അധ്യാപനങ്ങളുടെ സത്ത, ഭൂമുഖം ജീവിതയോഗ്യമല്ലാതാക്കുന്ന ദുശ്ശക്തികളെ എതിര്‍ത്തുതോല്‍പിക്കണമെന്നതാണ്. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിച്ചുമരിക്കാന്‍ അവകാശം വകവെച്ചുനല്‍കിയത് പടച്ചതമ്പുരാനാണ്. പ്രപഞ്ചത്തിന്റെ നാഥന്‍ അല്ലാഹു മാത്രമാണെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ അകപ്പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ കണ്ടെത്തുന്ന ഒരു യാഥാര്‍ത്ഥ്യം ഭൂമുഖത്ത് ഒരു മനുഷ്യനും മറ്റൊരാളെക്കാള്‍ അധികാരമോ മേധാവിത്വമോ ഇല്ല എന്നതാണ്. ഏതെങ്കിലുമൊരു സൃഷ്ടിജാലത്തിന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കൊടും അനീതിയായി മാറുന്നത് പ്രകൃതിനിയമത്തെ ഉല്ലംഘിക്കുന്നതിലൂടെയാണ്. […]

ഹിജ്‌റ തുറക്കുന്ന വാതിലുകള്‍

ഹിജ്‌റ തുറക്കുന്ന വാതിലുകള്‍

‘വിശപ്പിന് ആഹാരവും ഭയത്തില്‍നിന്ന് അഭയവും നല്‍കിയ ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ യഥാവിധി വണങ്ങിക്കൊള്ളട്ടെ’ – വി. ഖുര്‍ആന്‍ ‘ഒരേ മാതാപിതാക്കള്‍ക്ക് പിറക്കുകയും പരസ്പരം തിരിച്ചറിയാന്‍ മാത്രമായി വംശങ്ങളും ഗോത്രങ്ങളുമായി പിരിയുകയും ചെയ്ത(ഖുര്‍ആന്‍), ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമാനരായ(മുഹമ്മദ് നബി(സ്വ), മനുഷ്യര്‍ ദൈവത്തിന്റെ വിശാലമായ ഭൂമി(ഖുര്‍ആന്‍) പുഴകളും മലകളും മരുഭൂമികളും അതിരുവിട്ട് വീതിച്ചെടുത്ത് അവകാശം സ്ഥാപിക്കുകയും ആദേശങ്ങളും അധിനിവേശങ്ങളും തൊഴിലാക്കി നിഷ്‌കാസനങ്ങളും പടിയടപ്പുകളും വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ത്ഥികളുടെ പുറപ്പാടുകളുടെയും പ്രയാണങ്ങളുടെയും പശ്ചാതലത്തില്‍ ഹിജ്‌റയുടെ ബഹുതലമാനങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. […]

അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

no one leaves home unless home is the mouth of a shark you only run for the border when you see the whole city running as well Warsan shire (kenyan born samali poet) എന്താണ് കുടിയേറ്റം (Migration)? എന്താണ് അഭയാര്‍ത്ഥിത്വം (Refugee)? ഈ രണ്ട് പദങ്ങളും പര്യായങ്ങളാണോ? അതോ വ്യത്യസ്തമായ അര്‍ത്ഥങ്ങളുള്ളവയോ? രണ്ടും പുറപ്പെട്ട് പോകലാണെങ്കിലും ഇവ വ്യത്യസ്ത അവസ്ഥകളാണ്. കുടിയേറ്റം സ്വാഭാവികമായ പ്രക്രിയയാകുന്നു. […]