By രിസാല on March 21, 2018
1277, Article, Articles, Issue
രാജസ്ഥാനില്‍ കന്നുകാലിമേളകള്ക്കു മേല്‍ ചുമത്തിയ കടുത്ത നിയന്ത്രണങ്ങളുടെയും കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ഫലമായി സംസ്ഥാനത്ത് കന്നുകാലി മേളകള്‍ക്കെത്തുന്ന മൃഗങ്ങളുടെ എണ്ണം 2012-13നും 2017-18 നുമിടയില്‍ സംസ്ഥാനമൃഗപരിപാലനവകുപ്പിന്റെ കണക്കുകളനുസരിച്ച് 63 ശതമാനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കന്നുകാലി ഉടമസ്ഥരുടെ മൊത്തവരുമാനം 2012-13ലെ 73.01 കോടിയില്‍ നിന്ന് 24.20 കോടിയിലേക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ മേഖലയിലെ വരുമാനമാകട്ടെ ഈ കാലയളവില്‍ 7 ലക്ഷത്തില്‍ നിന്ന് 1.04 ലക്ഷമായി കുറഞ്ഞു. മൃഗങ്ങളുടെ […]
By രിസാല on March 21, 2018
1277, Article, Articles, Issue, കാണാപ്പുറം
2018 ഫെബ്രുവരി 6ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയോട് തൊട്ടടുത്ത് കിടക്കുന്ന ബലോനിയ പട്ടണത്തില്‍ സംഭവിച്ചത്, 1990ല്‍ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തൂത്തെറിയപ്പെട്ട ശേഷം അരങ്ങേറിയ അതേ നാടകമാണ്. തെരുവുകളില്‍നിന്ന് സ്റ്റാലിന്റെയും ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തെറിഞ്ഞത് പോലെ, ബലോനിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത ലെനിന്റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ലെനിന് മുഖം കുത്തി വീഴുന്ന രംഗം കണ്ടുനിന്ന ആര്.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അത്യുച്ചത്തില്‍ വിളിച്ചു; ‘ഭാരത് മാതാ കീ ജയ്’. വിദേശിയായ ലെനിന്റെ രൂപം എടുത്തുമാറ്റപ്പെട്ടതോടെ, ഭാരതം […]
By രിസാല on March 21, 2018
1277, Article, Articles, Issue, ചൂണ്ടുവിരൽ
അതിക്രൂരമായ കാലമാണിതും ഭയംകൊണ്ട് കേട്ട് കേള്‍വി നാം വിശ്വസിക്കുന്നു ഭയപ്പെടേണ്ടത് എന്തിനെയെന്ന് നമുക്ക് വ്യക്തവുമല്ല – വില്യം ഷേക്സ്പിയര്, മാക്ബത്ത് ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളുണ്ട്. ഈ ലേഖനം പക്ഷേ, ത്രിപുരയെക്കുറിച്ചല്ല. എങ്കിലും ത്രിപുരയില്‍ നിന്ന് കാല്‍നൂറ്റാണ്ടിന് ശേഷം പുറപ്പെട്ടുവരുന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നു എന്നതിനാല്‍ ജനാധിപത്യത്തിലെ മനുഷ്യര്‍ എന്തിന് പരസ്പരം കൊല്ലുന്നു എന്ന് കേരളത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ നടത്തുന്ന ഈ ആലോചനകള്‍ക്ക് തുടങ്ങാന്‍ ത്രിപുരയില്‍ നിന്ന് ഇപ്പോള്‍ ഒരു വഴിയുണ്ട്. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തില്‍ കണ്ട […]
By രിസാല on March 21, 2018
1277, Article, Articles, Issue
ഞാന്‍ പഠിച്ചത് വയനാട്ടിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലായിരുന്നു. അങ്ങാടിയോട് ചേര്‍ന്നായിരുന്നു സ്കൂള്‍. അവിടെ അധികവും കച്ചവടാര്‍ത്ഥം വന്നുകൂടിയ മുസ്ലിംകളായിരുന്നു. അതുകൊണ്ടു തന്നെ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളില്‍ കൂടുതലും മുസ്ലിംകളായിരുന്നു. ഏകദേശം നാല്പത് ശതമാനത്തോളം മുസ്ലിം കുട്ടികള്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇരുപത്തിയഞ്ച് ശതമാനം വീതം. ബാക്കി ആദിവാസികളും. സ്വാഭാവികമായും എനിക്ക് എല്ലാ സമുദായത്തില്‍ നിന്നും സുഹൃത്തുക്കളുണ്ടായിരുന്നു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അധിക കുട്ടികളും പണിയിടങ്ങളിലായിരിക്കും. അവര്‍ പശുവിനെ കറക്കാനോ, തോട്ടം നനക്കാനോ മറ്റും പോകുന്നത് ഞങ്ങളൊക്കെ കളിക്കുന്ന […]
By രിസാല on March 21, 2018
1277, Article, Articles, Issue, മരുഭൂമിയിലെ തേനറകൾ
അരികുവത്കരിക്കപ്പെട്ടവരുടെ ധാരാളം തെരുവുകളുണ്ട് സഊദി അറേബ്യയില്‍. മഹാനഗരങ്ങളില്‍ എവിടെ നോക്കിയാലും ഭിക്ഷാടകരെ കാണാം. മുഖാവരണമണിഞ്ഞ സ്ത്രീകളാണ് കൂടുതലും. മിക്കവരും കറുത്തവര്‍ഗക്കാര്‍. അവര്‍ ട്രാഫിക്കുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കരികില്‍വന്ന് ഭിക്ഷയാചിക്കും. ഭോജനശാലകള്‍ക്കും പള്ളികള്‍ക്കും അരികില്‍ അവരുണ്ടാകും. അത്യന്തം ദൈന്യം നിറഞ്ഞവര്‍. ചിലര്‍ കുഞ്ഞുങ്ങളെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള അരികുവത്കരണം സഊദി അറേബ്യ നേരിടുന്ന വലിയ പ്രശ്നമാണ്. ഇങ്ങനെ തെരുവുകളില്‍ അടിഞ്ഞുകൂടിയവര്‍ ഭരണകൂടത്തിനും നിയന്ത്രണവിധേയമല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ പല ജനസമൂഹങ്ങളും സഊദിയിലുണ്ട്. കറുത്ത വര്‍ഗക്കാരും റോഹിംഗ്യന്‍ മുസ്ലിംകളും ഒക്കെയുണ്ട്. മ്യന്മറിലെ […]