ഗുരു/ ശിഷ്യന്‍
കോഴിക്കോട് നെഹ്‌റു വരുന്നു. അന്വേഷണത്വരയും രാഷ്ട്രീയ ബോധവും കലാസാഹിത്യങ്ങളോടുള്ള അഭിനിവേശവും വേണ്ടുവോളമുള്ള തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് ആ പരിപാടിക്ക് ഒന്ന് പോയാലോ എന്ന് കലശലായ ആശ. ആശ പെരുത്തപ്പോള്‍ ഉസ്താദിനോട് പറഞ്ഞാല്‍ എന്താകും എന്ന ആശങ്ക. അവസാനം പോകാന്‍ തീരുമാനിച്ചു; സമ്മതമില്ലാതെ. പക്ഷേ, ഘ്രാണശക്തിയുള്ള ഉസ്താദ് അരുമശിഷ്യന്‍ പോയത് അറിഞ്ഞു. എന്നാല്‍ ദര്‍സില്‍ നിന്ന് പുറത്താക്കിയോ? ഇല്ല. രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞോ? അതുമില്ല. തല്ലിയോ? ഏയ്! രോഷപ്പെട്ടോ? നെവര്‍. പിന്നെ എന്തായിരുന്നു ശിക്ഷ? […]