By രിസാല on April 19, 2018
1281, Article, Articles, Issue, അഭിമുഖം, കവര്‍ സ്റ്റോറി
രക്ഷിതാക്കള്‍ ♦ചൈല്‍ഡുലൈനുകളെയും ബാലവകാശ കമ്മീഷനുകളെയുമൊക്കെ ദുരുപയോഗം ചെയ്യാനാണ് കുട്ടികളും ചില രക്ഷിതാക്കളും ശ്രമിക്കുന്നത്. രക്ഷിതാക്കളാണ് കൂടുതല്‍ ബോധവാന്മാരാകേണ്ടതും ഇടപെടേണ്ടതും. ഗള്‍ഫില്‍ രക്ഷിതാക്കളുള്ളവരും ബാക്‌വേര്‍ഡ് സൊസൈറ്റിയില്‍നിന്ന് വരുന്നവരുമാണ് കൂടുതലും പ്രശ്നക്കാരാവുന്നത്. പൊതു അവബോധം സൃഷ്ടിക്കലാണ് ഇതിനു ഒരു പരിഹാരം. ♦രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നിടത്താണ് പ്രശ്നം. അവരെ എങ്ങനെ വിവരമറിയിക്കും/വിശ്വസിപ്പിക്കും എന്നത് വലിയ പ്രതിസന്ധിയാണ്. രക്ഷിതാക്കള്‍ വഴി മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. നന്നായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതു കൂടിയാണിത്. പ്രണയ പ്രശ്നങ്ങള്‍ പലപ്പോഴും അതിരു വിടുമ്പോള്‍ മാത്രമേ അധ്യാപകര്‍ […]
By രിസാല on April 19, 2018
1281, Article, Articles, Issue, അഭിമുഖം
ഗുരുശിഷ്യബന്ധം ♦വിവിധ തരം കാമ്പസുകളില്‍ വ്യത്യസ്ത തരം അനുഭവങ്ങളായിരിക്കും നമുക്കെല്ലാമുണ്ടായിരിക്കുക. നമ്മള്‍ ഡിഗ്രിയും പി ജിയും അതിനുശേഷവുമൊക്കെ പഠിച്ച അന്തരീക്ഷമല്ല ഇന്ന് കാമ്പസുകളിലുള്ളത്. പത്തുവര്‍ഷത്തോളമായി ഞാനൊരു കാമ്പസില്‍ അധ്യാപകനായി എത്തിയിട്ട്. അന്നുമുതല്‍ ഇന്നുവരെയുള്ള കാമ്പസ് ആഘോഷങ്ങളും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധവുമെല്ലാം എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ ഇന്ന് കാമ്പസിലെ കള്‍ച്ചര്‍ പാടെ മാറിയിട്ടുണ്ട്. ഒരധ്യാപകനായ എന്നെ നാളെ ക്ലാസ്റൂമുകളില്‍, അല്ലെങ്കില്‍ കാമ്പസില്‍, കോളജ് ഗേറ്റില്‍ ടാര്‍ജറ്റ് ചെയ്യണമെന്ന് ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചര്‍ച്ചക്കിടുന്ന സമയമാണിത്. കോളജ് യൂണിയന്‍ ഉദ്ഘാടനമൊക്കെ […]
By രിസാല on April 18, 2018
1281, Article, Articles, Issue, കവര്‍ സ്റ്റോറി
ജനാധിപത്യത്തെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ വിശദീകരിച്ചത് പ്ലാറ്റോ ആണ്. വിദ്യാഭ്യാസം എന്ന സമഗ്രപ്രക്രിയയെയും. രാഷ്ട്രവുമായി ബന്ധപ്പെട്ട എന്തിനെയും ഇന്ന് നാം രാഷ്ട്രീയമെന്ന് മനസിലാക്കുന്നതിന്റെ തലതൊട്ടപ്പനും പ്ലാറ്റോ തന്നെ. അതിനാല്‍ പ്ലാറ്റോക്ക് വിദ്യാഭ്യാസവും ഒരു രാഷ്ട്രനിര്‍മാണ പ്രക്രിയ ആയിരുന്നു. സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ വിദ്യാലയങ്ങളുടെ പ്രരൂപങ്ങള്‍ തിരഞ്ഞുചെന്നാല്‍ അപ്പോഴും നാം ചെന്നുമുട്ടുക പ്രാചീന ഗ്രീസിലെ പ്ലാറ്റോവിലാണ്. ഏഥന്‍സിലെ അക്കാദമിയില്‍. പാശ്ചാത്യ ലോകത്തെ ആദ്യ ഉന്നതജ്ഞാന കേന്ദ്രമാണ് അക്കാദമി. സ്‌കൂളിംഗ് എന്ന ജ്ഞാനോല്‍പാദന പ്രക്രിയയുടെ ജനാധിപത്യപരമായ ആവിഷ്‌കാരങ്ങള്‍ കണ്ട് […]
By രിസാല on April 18, 2018
1281, Article, Articles, Issue, അഭിമുഖം
വിരമിക്കുന്ന പ്രിന്‍സിപ്പലിന് അന്ത്യോപചാരമര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത് ഉത്തരമലബാറിലെ ഒരുകലാലയത്തിലാണ്. ഗുരുശിഷ്യ ബന്ധങ്ങളിലുണ്ടായ ഈ തകര്‍ച്ച എങ്ങനെ സംഭവിച്ചു? അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് വിള്ളലേല്‍ക്കുന്നു എന്നത് നേരാണ്. അത്സമൂഹത്തില്‍ സംഭവിച്ച മാറ്റത്തിന്റെകൂടി ഭാഗമാണ്. പൊതുവില്‍ ബന്ധങ്ങള്‍ക്ക് പഴയ ദൃഢതയൊന്നും എവിടെയും കാണുന്നില്ല. അതിന്റെ അനുരണനം കാമ്പസുകളിലും സംഭവിച്ചു എന്ന്വേണം കരുതാന്‍. മറ്റൊന്ന്, അധ്യാപകരിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ഹൃദയബന്ധം ഉണ്ടാക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍കുറഞ്ഞുവരുന്നു. യാന്ത്രികമായ ഒരു തൊഴിലായി അധ്യാപനവും മാറി എന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്ന് തോന്നുന്നു. അതിന് അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ട്. […]
By രിസാല on April 18, 2018
1281, Article, Articles, Issue, കവര്‍ സ്റ്റോറി
എച്ചമ്മാ… എന്ന വിളി മലയാളി ആര്‍ദ്രതയോടെ കേട്ടത് 2008-ലാണ്. ഹെഡ്മിസ്ട്രസ് എന്ന ആംഗലേയത്തിന്റെ കുട്ടിമൊഴിവഴക്കം. സി.കെ രാജം എന്ന, രാജം ടീച്ചര്‍ എഴുതിയ ഓര്‍മക്കുറിപ്പിന്റെ പേരായിരുന്നു ആ വിളി. സക്കറിയയും എം.കെ സാനുവും സി.കെ. ഗംഗാധരനും പ്രൗഢമായ അവതാരികകളോടെ അവതരിപ്പിച്ച പുസ്തകം. രമ്യ എന്ന സ്വത്വത്തിലേക്ക് പരകായം നടത്തി ഒരധ്യാപികയുടെ മൂന്ന്പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ജീവസ്സുറ്റ ഓര്‍മകളെ പുനരാനയിക്കുകയായിരുന്നു രാജം ടീച്ചര്‍. 2018-ല്‍ പ്രിയപ്പെട്ട കാലത്തിലൂടെ ടീച്ചര്‍ വീണ്ടും ഓര്‍മകളെ കെട്ടഴിച്ചുവിട്ടു. എച്ചമ്മായില്‍ നിന്ന് ടീച്ചറുടെ മൂന്നാമത്തെ പുസ്തകമായ […]