1284

സംഘ്പരിവാര്‍ തിരക്കഥയില്‍ ഉടുതുണിയഴിഞ്ഞ് സമുദായം

സംഘ്പരിവാര്‍ തിരക്കഥയില്‍ ഉടുതുണിയഴിഞ്ഞ് സമുദായം

കേരളത്തിലെ മുസ്‌ലിംകളെ കണ്ട് പഠിക്കാന്‍ ആരോടെക്കെയാണ് നമ്മള്‍ ഉപദേശിക്കാറ്! രാജ്യത്തെ ഇതര മുസ്‌ലിം സമൂഹത്തില്‍നിന്ന് വേറിട്ട സഞ്ചാരപഥം തിരഞ്ഞെടുത്ത കേരളീയ മുസ്‌ലിംകള്‍ പ്രബുദ്ധതയുടെയും പുരോഗതിയുടെയും മാതൃകയായാണ് വിശേഷിക്കപ്പെടാറുള്ളത്. എന്നാല്‍, അത്തരം വിശേഷണങ്ങള്‍ക്കൊന്നും നാം ഒരുനിലക്കും അര്‍ഹരല്ലെന്ന് രായ്ക്കുരാമാനം സ്വമേധയാ തെളിയിച്ചു. ആര്‍ക്കും കബളിപ്പിക്കാന്‍ സാധിക്കുന്ന, അശേഷം ജാഗ്രതയില്ലാത്ത, വികാരജീവികളായി തെരുവില്‍ അഴിഞ്ഞാടുന്ന ഒരു ജനതയാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ ജാള്യം മറച്ചുപിടിക്കാനാവാതെ, മൗനത്തിന്റെ വാത്മീകത്തില്‍ ഒളിച്ചിരിക്കയാണിപ്പോള്‍ മുസ്‌ലിം നേതൃത്വം. സംഘ് പരിവാര്‍ പ്രവര്‍ത്തകന്മാര്‍ വിരിച്ച വൈകാരികതയുടെ വലയില്‍ സമുദായ യുവത്വം […]

അവള്‍ക്കൊപ്പം മാത്രമല്ല ആര്‍ക്കൊപ്പവും നിങ്ങള്‍ നിന്നിട്ടില്ല;എന്തെന്നാല്‍, നിങ്ങള്‍ ഉറങ്ങിപ്പോയില്ലേ?

അവള്‍ക്കൊപ്പം മാത്രമല്ല ആര്‍ക്കൊപ്പവും നിങ്ങള്‍ നിന്നിട്ടില്ല;എന്തെന്നാല്‍, നിങ്ങള്‍ ഉറങ്ങിപ്പോയില്ലേ?

മൊഹ്‌സിന്‍ ഷെയ്ക്കിനെ ഓര്‍ക്കുന്നുണ്ടോ? 2014-ല്‍ പൂനെയിലുണ്ടായ വര്‍ഗീയ കലാപത്തിനിടെ മതഭ്രാന്ത് പിടിച്ച ജനക്കൂട്ടം കൊന്നുകളഞ്ഞ യുവാവ്. 28 വയസായിരുന്നു. ഐ.ടി പ്രൊഫഷണലായിരുന്നു. ഒരു സംഘര്‍ഷത്തിലും അയാള്‍ പങ്കാളിയായിരുന്നില്ല. സുപ്രീം കോടതിയുടെ വാക്കുകളില്‍ നിഷ്‌കളങ്കന്‍. പച്ച ഷര്‍ട്ടും താടിയുമാണ് മൊഹ്‌സിന്റെ ജീവന് വിനയായത്. അത് പറഞ്ഞത് ജസ്റ്റിസ് മൃദുല ഭട്കറാണ്. 2014 ജൂണ്‍ രണ്ടിന് ഹഡപ്‌സറിലൂടെ സഞ്ചരിക്കുകയായിരുന്നു മൊഹ്‌സിന്‍. പൂനെയില്‍ അവിടവിടെയായി സംഘര്‍ഷങ്ങളുണ്ടായിരുന്നു. അത് പതിവുള്ളതായിരുന്നു. പച്ച ഷര്‍ട്ട് ധരിച്ച മൊഹ്‌സിനെ ചെറുസംഘം അക്രമികള്‍ പിടികൂടി. മുസ്‌ലിമിനെ കൊല്ലണം […]

സിറിയ ഒരു രാഷ്ട്രം ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റപ്പെടുന്ന വിധം

സിറിയ ഒരു രാഷ്ട്രം ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റപ്പെടുന്ന വിധം

സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ ബശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ ബോംബിംഗില്‍ പരുക്കേറ്റ കുട്ടി വിതുമ്പിക്കൊണ്ട് പറയുന്നത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ക്ക് ആരുമില്ല. എന്റെ ഉറ്റവരെല്ലാം മരിച്ചു. ഞാനും ഉടന്‍ മരിക്കും. മറ്റൊരു ലോകത്ത് ചെല്ലുമ്പോള്‍ ഞാന്‍ ലോക രക്ഷിതാവിനോട് എല്ലാം പറയും. ഞങ്ങളുടെ വിധി സര്‍വശക്തന്‍ തീരുമാനിക്കട്ടേ.’ സര്‍വനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന സിറിയയുടെ ഇന്നത്തെ അവസ്ഥ വരച്ചിടാന്‍ ഈ വാക്കുകള്‍ ധാരാളം. ‘സിറിയന്‍ ആഭ്യന്തര സംഘര്‍ഷം എട്ടാം വര്‍ഷത്തിലേക്ക്’ എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന തലക്കെട്ട്. ശുദ്ധ കളവാണിത്. അര്‍ത്ഥവും […]

സി പി ഐ(എം) ആ വിഭാഗീയത ജനാധിപത്യത്തോട് അല്‍പമെങ്കിലും കൂറുകാട്ടുന്നു

സി പി ഐ(എം) ആ വിഭാഗീയത ജനാധിപത്യത്തോട് അല്‍പമെങ്കിലും കൂറുകാട്ടുന്നു

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ അധികരത്തില്‍ നിന്ന് പുറന്തള്ളുക എന്നതാണ് ഭൗതികമായ ആവശ്യം. അതിനായി കോണ്‍ഗ്രസുമായി കൈകോര്‍ക്കുക എന്നതില്‍ വൈരുധ്യവും. ഭൗതിക ആവശ്യം ഒന്നായിരിക്കെ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് വാദിക്കേണ്ടിവന്ന ഘട്ടം ഇപ്പോഴത്തെപ്പോല്‍, അടുത്തകാലത്തൊന്നും സി പി ഐ (എം) ന് ഉണ്ടായിക്കാണില്ല. അതിന്റെ പാരമ്യത്തിലാണ് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഹൈദരാബാദില്‍ അവസാനിച്ച സി പി ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് യോജിച്ചത്. പാര്‍ലിമെന്റിനുള്ളില്‍ വിഷയാധിഷ്ഠിതമായി സഹകരണമാകാമെന്നും പുറത്ത് വര്‍ഗ – ബഹുജന സംഘടനകളുടെ യോജിപ്പിന് വഴിയൊരുക്കാമെന്നും […]

ഗുഹാവാസികളുടെ നഗരം

ഗുഹാവാസികളുടെ നഗരം

മദാഇന്‍സ്വാലിഹിലേക്ക് പോകുമ്പോള്‍ ഹിജാസ് റയില്‍വേയുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കണ്ടു. പാളങ്ങളും തകര്‍ന്ന യന്ത്രഭാഗങ്ങളുമെല്ലാം. സിറിയയിലെ ഡമസ്‌കസില്‍നിന്ന് മദീനയിലേക്ക് ഒരു റെയില്‍പ്പാത വിഭാവനം ചെയ്യപ്പെട്ടു എന്നതുമാത്രമല്ല ഏത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു എന്ന് പറയുമ്പോള്‍ വിസ്മയകരമായി തോന്നാം. 1908 സെപ്തംബര്‍ ഒന്നിന് ഈ പാത മദീനയിലെത്തി. 1913ല്‍ മധ്യഡമസ്‌കസില്‍ ഹിജാസ് റയില്‍വേ സ്റ്റേഷന്‍ തുറന്നു. ആയിരത്തിമുന്നൂറ് കിലോമീറ്റര്‍ ദൂരമായിരുന്നു ഈ പാത. പഴയ റയില്‍വേസ്റ്റേഷന്റെ അവശിഷ്ടങ്ങള്‍ ഹിജാസ് മേഖലയിലെ യാത്രയില്‍ കാണുകയും ചെയ്യാം. പഴയ റയില്‍പാതയുടെ സ്മാരകമായി ചെറിയ മ്യൂസിയവും […]