1290-91

ഉന്തിത്തള്ളിയാല്‍ മതിയോ ഈ ഒരു മണിക്കൂര്‍?

ഉന്തിത്തള്ളിയാല്‍ മതിയോ ഈ ഒരു മണിക്കൂര്‍?

ഒരു മാംസപിണ്ഡത്തില്‍നിന്ന് നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക എന്ന പ്രാപഞ്ചിക ശാസ്ത്രസത്യത്തെ അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിക്കുന്നത്. അതും നിരക്ഷരനായ തിരുനബിയുടെ മുന്നില്‍. 23 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയുടെ പ്രാരംഭമായിരുന്നു ഹിറ ഗുഹയിലെ ആദ്യ ഖുര്‍ആന്‍ അവതരണം. തിരുനബിയെയും ശിഷ്യരെയും പിന്നീട് പ്രപഞ്ചനാഥന്‍ പലതും പഠിപ്പിച്ചു. അല്ലാഹു ആരാണെന്നും ഇസ്‌ലാം എന്താണെന്നും വിശ്വാസിയുടെ മനസില്‍ സദാ തങ്ങിനില്‍ക്കേണ്ടതെന്തൊക്കെയാണെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും എന്തെല്ലാം ഭക്ഷിക്കരുതെന്നും ജീവിതമോക്ഷം പ്രാപിക്കാന്‍ […]

ഇങ്ങനെയാകരുത് മദ്‌റസ പഠനം

ഇങ്ങനെയാകരുത് മദ്‌റസ പഠനം

സമഗ്രതയാണ് ഇസ്‌ലാമിന്റെ സവിശേഷതകളിലൊന്ന്. മനുഷ്യരുടെ ഏതു ചലനവും പഞ്ച വിധി വിലക്കുകളിലൊന്നിലൂടെ കാണാനാവുന്നു. ജീവിതത്തിലെ ഓരോ നിമിഷവും നിയമം പാലിക്കാനും അതു വഴി അടുക്കും ചിട്ടയും അച്ചടക്കവും നേടിയെടുക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. സാങ്കേതിക മികവ് ആവശ്യമില്ലാത്ത ലഘുകര്‍മങ്ങള്‍ മുതല്‍ ഏറെ ശാസ്ത്രാവബോധം ആവശ്യമുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ക്കുവരെയും അവയുടേതായ വിജ്ഞാനം ആവശ്യമാണല്ലോ. ജീവിതം മുഴുവന്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കേണ്ട വിശ്വാസികള്‍ക്ക് അതേക്കുറിച്ച് സമഗ്ര വിജ്ഞാനം കൂടിയേ തീരൂ. ഇസ്‌ലാമിക വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രധാന്യം നല്‍കിയത് ഇതു കൊണ്ടാണ്. […]

ബൈ ആന്‍ ഐ വിറ്റ്‌നസ്; ആസാദെ അഖ്‌ലാഘിയുടെ ക്യാമറ കണ്ട ഇറാനിയന്‍ ചരിത്രം

ബൈ ആന്‍ ഐ വിറ്റ്‌നസ്; ആസാദെ അഖ്‌ലാഘിയുടെ ക്യാമറ കണ്ട ഇറാനിയന്‍ ചരിത്രം

By an eye witness എന്ന ചിത്ര(Photography) പരമ്പര ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്‌കാരസ്വാതന്ത്ര്യ സമരമായി മാറുകയാണ്. ഇറാനില്‍ ഭരണഘടനാ രാജാധിപത്യം തുടങ്ങിയതു മുതല്‍ അത് അട്ടിമറിക്കപ്പെട്ടതു വരെയുള്ള (1906 – 1979) ഒരു കാലഘട്ടത്തിനിടയില്‍ സംഭവിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിനേഴെണ്ണം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ആസാദെ അഖ്‌ലാഘി. അക്കാലത്തിനിടക്ക് സംഭവിച്ച, ആരും പകര്‍ത്തിയിട്ടില്ലാത്ത, അത്രമേല്‍ ദാരുണവും അത്രതന്നെ ദുരൂഹവുമായ കൊലപാതകങ്ങളുടെ, അല്ലെങ്കില്‍ ഉപചാപക്രിയകളുടെ അനന്തരഫലങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എല്ലാ ചിത്രങ്ങളും. സെന്‍സര്‍ഷിപ്പുകള്‍ ഒട്ടും കുറഞ്ഞിട്ടില്ലാത്ത ഇന്നത്തെ ഇറാനും […]

നിങ്ങള്‍ക്കുമുണ്ട് ഈ കുറ്റത്തിലൊരു പങ്ക്

നിങ്ങള്‍ക്കുമുണ്ട് ഈ കുറ്റത്തിലൊരു പങ്ക്

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തെക്കന്‍ തായ്‌ലന്റില്‍ ഒരു തിമിംഗലം എണ്‍പത് പ്ലാസ്റ്റിക് സഞ്ചികള്‍ അകത്താക്കി ചത്തു പോയി. ആ ദുരന്തത്തില്‍ നിങ്ങള്‍ക്കും എന്തെങ്കിലും പങ്കുണ്ടായിരിക്കാം. നിങ്ങളുപയോഗിച്ച ആദ്യത്തെ ടൂത്ത്ബ്രഷ് ഓര്‍മയുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വീട്ടിലേക്ക് കൊണ്ടു വന്ന ആദ്യത്തെ പ്ലാസ്റ്റിക് സഞ്ചി? നിങ്ങളുടെ ആദ്യത്തെ ഷാംപൂകുപ്പി? അല്ലെങ്കില്‍ സ്‌കൂളിലെ നീണ്ട ദിവസത്തിനു ശേഷം നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തിയ ചിപ്‌സിന്റെ പ്ലാസ്റ്റിക് പൊതിച്ചില്‍? ഗ്ലാസുകുപ്പികള്‍ കാലഹരണപ്പെട്ടപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങള്‍, കൊണ്ടു നടക്കാന്‍ എളുപ്പമുള്ള പെറ്റ് (PET) […]

ഇസ്‌ലാം പേടി

ഇസ്‌ലാം പേടി

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിനെതിരെയും വെറുപ്പ് ഉയര്‍ത്തിവിടുകയെന്നത് ദശലക്ഷങ്ങള്‍ മൂല്യമുള്ള വ്യവസായമായി മാറിയിരിക്കുന്നുവെന്ന് ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലീസ് സെന്റര്‍ ഫോര്‍ റേസ് ആന്റ് ജെന്ററും പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് അമേരിക്കയില്‍ ഇസ്‌ലാംപേടി ഉയര്‍ത്തിവിടുന്ന എഴുപത്തിനാലു സംഘടനകളുടെ പേര് പറയുന്നുണ്ട്. പട്ടികയില്‍ സ്ത്രീവാദസംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും സയണിസ്റ്റ് സംഘടനകളും പ്രധാനപ്പെട്ട മാധ്യമസംഘടനകളുമുണ്ട്. അതില്‍ മുപ്പത്തിമൂന്നെണ്ണത്തിന്റെയും പ്രധാന ലക്ഷ്യം ‘ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ മുന്‍വിധികളും […]