1296

മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറം ജില്ലക്ക് അന്‍പത് വയസായിരിക്കുന്നു, മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തിന് ആനുപാതിക വളര്‍ച്ച നേടാനായിട്ടുണ്ടോ? മലപ്പുറം ജില്ല അന്‍പത് വര്‍ഷം പിന്നിട്ടു, മോശമല്ലാത്ത വളര്‍ച്ച ഇതര ജില്ലകള്‍ക്ക് സമാനമായി മലപ്പുറത്തും നടന്നിട്ടുണ്ട്. തിരിച്ചറിയപ്പെടാനാവാത്ത വിധം മലപ്പുറം മാറി. സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷം പത്തുവര്‍ഷവും മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു, ബ്രിട്ടീഷ് ഭരണമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ബ്രിട്ടീഷുകാരോടുള്ള വിരോധം ബ്രിട്ടീഷുകാര്‍ കൊണ്ടുവരുന്ന എന്തിനോടും മുഖം തിരിഞ്ഞുനില്‍ക്കാനുള്ള കാരണമായി. വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് ഭാഷയോടും അത്തരം സംസ്‌കാരങ്ങളോടും ഒക്കെത്തന്നെ […]

ജനാധിപത്യമേ ഭയക്കേണ്ട ,വഴികള്‍ തുറന്നുവരികതന്നെ ചെയ്യും

ജനാധിപത്യമേ ഭയക്കേണ്ട ,വഴികള്‍ തുറന്നുവരികതന്നെ ചെയ്യും

”…രാഹുലിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രാഹുലിലേക്കുള്ള വഴികളാണ് നമ്മള്‍ തെളിച്ചെടുത്തത്. മുടിഞ്ഞ കുലപതിക്കൂട്ടത്തിലെ ഇളയ കണ്ണിയാണ് അയാള്‍. നിശബ്ദനായിരുന്നു. പരിഭ്രാന്തനായിരുന്നു. അപക്വനായിരുന്നു. പരിഹസിക്കപ്പെട്ടു. ആക്ഷേപിക്കപ്പെട്ടു. ഇന്ത്യ കണ്ടുശീലിച്ച വഴികളായിരുന്നില്ല അയാളുടേത്. പക്ഷേ, അനാദിയായ കാലം അയാളില്‍ കാത്തുവെച്ച സവിശേഷമായ ഊര്‍ജം ശക്തമായിരുന്നു. തുടയിലടിച്ച് ആര്‍ത്തട്ടഹസിച്ച് കളം നിറഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞുനടന്ന ഭീമാകാരന്‍മാരായ രണ്ട് ഏകാധിപതികളെ, നരേന്ദ്ര മോഡിയെയും അമിത് ഷായെയും ഇതാ കുലീനവും ജനാധിപത്യപരവുമായ പുഞ്ചിരിയോടെ അയാള്‍ നേരിട്ടിരിക്കുന്നു. ഒരു ദശാബ്ദമായി രാഷ്ട്രീയത്തിലുള്ള രാഹുല്‍ ഗാന്ധി ആദ്യമായി […]

അറുപതുകളിലേക്ക് മടങ്ങുന്ന ദേശീയ രാഷ്ട്രീയം

അറുപതുകളിലേക്ക് മടങ്ങുന്ന ദേശീയ രാഷ്ട്രീയം

1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകൃതമായപ്പോള്‍ ആ പാര്‍ട്ടിയെ അസ്പൃശ്യരായി കാണാനാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്, സീതി സാഹിബ്, സി. എച്ച് മുഹമ്മദ് കോയ, അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ ഘടാഘടിയന്മാരായ നേതാക്കള്‍ അമരത്തിരിക്കുന്ന കാലഘട്ടമായിരുന്നിട്ടും ‘വിഭജനത്തിന് ഉത്തരവാദികളായ’പാര്‍ട്ടിയുടെ നാമസമാനമുള്ള ഒരു കക്ഷിയുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിന്റെ ദേശീയ പാരമ്പര്യത്തിനും മതേതര പ്രതിബദ്ധതക്കും കോട്ടം തട്ടിക്കുമെന്ന് നെഹ്‌റു അടക്കമുള്ളവര്‍ ചിന്തിച്ചു. മദിരാശിയിലെ രാജാജി മന്ത്രിസഭക്ക് നിരുപാധിക […]

ശൈഖ് അക്തര്‍ രിളാഖാന്‍(റ) തെളിച്ചമുള്ള വഴിയൊരുക്കി വിട

ശൈഖ് അക്തര്‍ രിളാഖാന്‍(റ) തെളിച്ചമുള്ള വഴിയൊരുക്കി വിട

അറിവുകൊണ്ടും ആത്മീയത കൊണ്ടും ദശലക്ഷക്കണക്കിനാളുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയ ആത്മീയഗുരു, വിജ്ഞാനത്തിന്റെ പ്രൗഢികൊണ്ട് അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റി ആദരിച്ച വിശിഷ്ട വ്യക്തി, ലോക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രഥമ ഗണനീയരായ ആദ്യത്തെ അന്‍പതുപേരില്‍ ഇടം നേടിയ പ്രതിഭാത്വം, രാഷ്ട്രാതിര്‍ത്തികള്‍ക്കപ്പുറം ശിഷ്യ സമ്പത്തുള്ള വ്യക്തിത്വം. എല്ലാത്തിലുമപ്പുറം സുന്നി പ്രസ്ഥാനത്തിന്റെ അത്യുന്നത മേല്‍വിലാസം; വിടപറഞ്ഞ അക്തര്‍ രിളാഖാന്‍ ബറേല്‍വിയെ(റ) ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് ഇതൊക്കെയാണ്. കര്‍മ നിരതമായ എട്ടുപതിറ്റാണ്ടിനെ എന്നെന്നേക്കും ഓര്‍മിക്കാനുതകുന്നതാക്കിയാണ് ശൈഖ് യാത്രയായത്. അവിടുത്തെ ജീവചരിത്രവും വ്യക്തിത്വവും ഏറെയൊന്നും മലയാളികള്‍ക്ക് വായിക്കാന്‍ […]

‘സമാധാനകാംക്ഷിക’ളായ അക്രമികളെ ‘പ്രകോപിപ്പിച്ച’ ഇര

‘സമാധാനകാംക്ഷിക’ളായ അക്രമികളെ ‘പ്രകോപിപ്പിച്ച’ ഇര

ജനക്കൂട്ടം നടത്തുന്ന ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും അതു തടയാന്‍ കഴിയാത്തതിന് തദ്ദേശഭരണകൂടവും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ഉത്തരവാദികളാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു കൂട്ടമാളുകള്‍ ജാര്‍ഖണ്ഡിലെ പാകൂരില്‍ വെച്ച് സ്വാമി അഗ്നിവേശിനു നേരെ മുന്‍കൂട്ടി തീരുമാനിച്ച ആക്രമണം അഴിച്ചു വിട്ടത്. ഒരു പഹാരിയ ആദിവാസി സംഘടനയുടെ ക്ഷണമനുസരിച്ചാണ് അഗ്നിവേശ് അവിടെയെത്തിയത്. അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുമെന്ന് ബിജെപിയോടും ആര്‍എസ് എസിനോടും ബന്ധമുള്ള യുവജനസംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. മാട്ടിറച്ചി കഴിക്കുന്നതിനെയും നക്‌സലൈറ്റുകളെയും പിന്തുണക്കുന്നതു കൊണ്ടാണ് അഗ്നിവേശിന്റെ വരവിനെതിരെ പ്രതിഷേധിക്കാന്‍ […]