By രിസാല on November 5, 2018
1307, Article, Articles, Issue, അഭിമുഖം
നീണ്ട എട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പുതിയ നോവലായ ‘സമുദ്രശില’ പുറത്തിറങ്ങാനൊരുങ്ങുന്നു. എന്താണ് പുതിയ നോവലിന്റെ ഇതിവൃത്തം, പ്രമേയം? മനുഷ്യന് ഒരു ആമുഖത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സമുദ്രശില. കഥാപാത്രങ്ങളുടെ ബാഹുല്യമില്ല. ആദ്യ നോവലില്‍ നൂറിലേറെ കഥാപാത്രങ്ങളുണ്ടെങ്കില്‍, ഇതില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രം. സ്ത്രീയുടെ മനസാണ് പ്രമേയം. എന്റെ രണ്ടാം ദേശമായ കോഴിക്കോടും ഈ നഗരവും മഴയും ഓര്‍മകളും ഒക്കെ ഇഴുകിച്ചേരുന്ന ഒരു കഥ. കഴിഞ്ഞ നാലു വര്‍ഷമായി ഇത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസക്കാലം എഴുതാന്‍ വേണ്ടി ശമ്പളമില്ലാ […]
By രിസാല on November 3, 2018
1307, Article, Articles, Issue, ചൂണ്ടുവിരൽ
”നമ്മളെ പ്രദേശത്തെ ആള്‍ക്കാരെല്ലാം പാര്‍ട്ടി പരിപാടിക്ക് പോകുമായിരുന്നു. ഒരു ഗോവിന്ദവാര്യരായിരുന്നു നമ്മളെ എടേല് പ്രവര്‍ത്തിച്ചിരുന്നത്. കൃഷിയും ഭൂമിയും ഒക്കെ ഉള്ള ആളായിരുന്നു. കുടിക്കടുത്തൊന്നും വരില്ല. പാര്‍ട്ടി ജാഥക്ക് ആള് വേണ്ടി വരുമ്പോ ആരെയെങ്കിലും പറഞ്ഞയക്കും ചേക്കോട്ടെക്ക്. അപ്പോ നമ്മളെല്ലാം പോകും. പണിക്കൂലി കൂട്ടിക്കിട്ടാനാണെന്ന് പറയും. നമ്മള് പത്ത് പതിനഞ്ച് വയസ്സ് സമയത്താണ് ജാഥയില്‍ ആദ്യമായിട്ട് പോയത്. കല്പറ്റയിലേക്കായിരുന്നു. ലോറി കേറിയാണ് പോയത്. അതിന് മുന്‍പ് നമ്മള് കല്പറ്റയില് പോയിട്ടില്ല. അന്നാരും പണിക്കൊന്നും പോയില്ല. ഉച്ചതിരിഞ്ഞാണ് പോയത്. ഒരു […]
By രിസാല on November 3, 2018
1307, Article, Articles, Issue, വർത്തകൾക്കപ്പുറം
ഗള്‍ഫ് പ്രവാസത്തിന്റെ അസ്തമയസൂര്യന് ആദ്യം പ്രത്യക്ഷപ്പെട്ടു കണ്ട സഊദി അറേബ്യയുടെ ചെമന്ന ചക്രവാളം നമ്മുടെ അടുക്കളയില്‍ നിതാഖാത്തിന്റെ നെടുവീര്‍പ്പ് പരത്തിയ സാമൂഹികദുരന്തത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചയും തുടങ്ങുക മനുഷ്യസ്നേഹിയും വിശാലഹൃദയനുമായ അബ്ദുല്ല രാജാവിന്റെ വിയോഗവും പിന്‍ഗാമിയായി സഹോദരന് സല്മാന് രാജാവിന്റെ ആഗമവും കെട്ടഴിച്ചുവിട്ട കുറെ നാടകീയ സംഭവവികാസങ്ങള്‍ സ്പര്‍ശിച്ചായിരിക്കാം. സല്‍മാന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവനും പതിയുന്നത്, എഴുപതുകളുടെ തുടക്കം തൊട്ട് അന്നം തേടി ഒഴുകിയെത്തിയ ലക്ഷക്കണക്കിന് മനുഷ്യരെ അനുതാപം […]
By രിസാല on November 2, 2018
1307, Article, Articles, Issue, നീലപ്പെൻസിൽ
മാധ്യമങ്ങളുടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, ജനാധിപത്യ സംവിധാനത്തിലെ ചുമതലകളോട് പുറം തിരിയുന്നു എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് എത്രത്തോളം ആശങ്കയുള്ളവരാണ്?. അടുത്തിടെ ചില മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന പ്രശ്നങ്ങളെ അസ്വസ്ഥജനകമായ ഒരു മൗനത്തോട് കൂടിയാണ് സമൂഹം സ്വീകരിച്ചത്. വലിയ രീതിയിലുള്ള ബഹളങ്ങളൊന്നും സൃഷ്ടിക്കാതെ കാര്യത്തിന്റെ ഗൗരവത്തെ ലഘൂകരിക്കും വിധമുള്ള മൗനം. ഇവിടെ പരിശോധിക്കുന്നത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ യാതൊരു വിധ മുന്നറിയിപ്പും […]
By രിസാല on November 2, 2018
1307, Article, Articles, Issue, ഓര്മ
നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്. അല്പകാലമായി രോഗിയായി വീട്ടിലായിരുന്നു. പ്രഭാഷണ വേദികളിലെ മുഖപരിചയത്തിന്റെ പേരിലല്ല ഉസ്താദിനെ ചരിത്രമോര്‍ക്കുക. അന്വേഷണ കുതുകികളായ ആയിരങ്ങളെ അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ച ധിഷണാശാലിയായ മാതൃകാ പണ്ഡിതനാണ് ഉസ്താദ്. 1942 ആഗസ്റ്റ് 21 വെള്ളി, 1361 ശഅ്ബാന്‍ 8, 1117 ചിങ്ങം 5ന് രാവിലെ 5.51നാണ് ഉസ്താദിന്റെ ജനനമെന്ന് കൃത്യമായി എഴുതിവെച്ച ഡയറി ഞാന്‍ കണ്ടിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ അടുത്ത് അണ്ടിക്കാടന്‍കുഴിയാണ് ഉസ്താദിന്റെ ദേശം. പേരിനൊപ്പമുള്ള എ.കെ അണ്ടിക്കാടന്‍കുഴിയുടെ ചുരുക്കമാണ്. ഉസ്താദിന്റെ തറവാട് […]