പിന്നോട്ടു നടക്കുന്ന കാലം
വൈസ്രോയിയുടെ ഒപ്പു വാങ്ങാന്‍ ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പ്രത്യേക വിമാനത്തിലാണ് ആ ഓര്‍ഡിനന്‍സ് പറന്നത്. വിവരം ചോര്‍ന്നാലോ എന്ന് ഭയന്ന് ഉത്തരവിന്റെ കാര്‍ബണ്‍ പകര്‍പ്പുപോലുമെടുത്തിരുന്നില്ല. എന്നിട്ടും 1946ലെ നോട്ടു നിരോധനം പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946 ജനുവരി 12നാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന 1,000 രൂപയുടെയും 5,000 രൂപയുടെയും 10,000 രൂപയുടെയും കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയെന്നതായിരുന്നു അന്നും പ്രഖ്യാപിത ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ നേടിയ പലരും വന്‍ തുക […]