By രിസാല on November 19, 2018
1309, Article, Articles, Issue, അഭിമുഖം
ആത്മസംഘര്‍ഷങ്ങളില്‍ പുകഞ്ഞ കൗമാരമാണ് കെ പി രാമനുണ്ണി എന്ന സാഹിത്യകാരനെ സൃഷ്ടിച്ചത്. ആത്മാന്വേഷണങ്ങളെ മനോരോഗമായി കരുതി ഷോക്ട്ര ീറ്റ്മെന്റ് നല്കിയ വൈദ്യശാസ്ത്രത്തോട് അദ്ദേഹം ‘പകവീട്ടിയത്’ സര്‍ഗധന്യമായ സാഹിത്യസപര്യകൊണ്ടാണ്. എഴുത്തിലെ ആത്മീയ ചികിത്സയെയും യുക്തിവാദത്തിന്റെ നിരര്‍ത്ഥകതയെയും കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോള്‍ സാര്‍ത്ഥകമായ ആ ആത്മാന്വേഷണത്തിന്റെ പൊരുളുകള്‍ നമുക്കുമുന്നില്‍ തെളിഞ്ഞുവരും. എഴുത്തുകാരുടെ സാമ്പ്രദായിക മാര്‍ഗങ്ങളില്‍നിന്ന് വഴിമാറി നടക്കുന്ന കെ പി രാമനുണ്ണി തെളിമയുള്ള തന്റെ നിലപാടുകള്‍ ഊന്നിപ്പറയുന്നുണ്ട് മാധ്യമപ്രവര്ത്തകന് ഷിബു ടി ജോസഫുമായി നടത്തിയ ദീര്‍ഘമായ ഈ അഭിമുഖത്തില്‍. വര്‍ത്തമാനകാലത്ത് […]
By രിസാല on November 19, 2018
1309, Article, Articles, Issue, ഓര്മ
ആഴമുള്ള അറിവും ആര്‍ക്കും അടിയറവെക്കാത്ത ആദര്‍ശവും കൈമുതലായ ഒരാള്‍ അല്പം ആത്മാഭിമാനി കൂടിയാണെങ്കില്‍ ചരിത്രത്തില്‍ അദ്ദേഹം ബാക്കിയാക്കുന്നതെന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ ജീവിതം. തന്റെ പാണ്ഡിത്യവും സംഘടനാപാടവവും കൊണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്‍മികത്വത്തില്‍ കേരളത്തില്‍ മുസ്ലിംകള് നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നല്കിയ നേതൃത്വം സര്‍വതല സ്പര്ശിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ട ശൂന്യത ഈ സമൂഹത്തെ ഇത്രയധികം അനാഥമാക്കുന്നത്. ‘ചിത്താരി ഉസ്താദ്’ സുന്നി ജനലക്ഷങ്ങളുടെ ഹൃദയത്തിലെ […]
By രിസാല on November 17, 2018
1309, Article, Articles, Issue, കവര്‍ സ്റ്റോറി
ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും മലയാളത്തിലെ ഏറ്റവും മികച്ച മാധ്യമ-സാമൂഹ്യ പഠനമാണ്. ആ പുസ്തകം എഴുതുമ്പോള്‍ കമല്‍റാം സജീവ് മാതൃഭൂമി വാരികയുടെ സമ്പൂര്‍ണ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററാണ്. ആമുഖത്തില്‍ കമല്‍റാം എഴുതുന്നു: ”നവോത്ഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് വിമോചനത്തിന്റെയും സമത്വത്തിന്റെയും ബഹുസ്വരമായ രീതികളോടെ വളര്‍ന്നതാണ് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം. അത് അടിമത്തത്തോട് കലഹിച്ചതും അയിത്തത്തിനെതിരെ പ്രക്ഷോഭം ചെയ്തതും അതതുകാലത്തെ അനാചാരങ്ങള്‍ക്കെതിരെ എഴുതിയെഴുതി വെളിച്ചമുണ്ടാക്കിയതും എഴുതപ്പെട്ട ചരിത്രത്തില്‍ തന്നെയുണ്ട്. എന്നാല്‍ അസുഖകരമായ, ആശങ്കാജനകമായ പിന്തിരിഞ്ഞു നടത്തം അതിവേഗം സംഭവിക്കുന്ന […]
By രിസാല on November 17, 2018
1309, Article, Articles, Issue, അഭിമുഖം, ചർച്ച
അബ്ദുല്ല ബുഖാരി: നിരീശ്വരവാദികളുമായി സംവദിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസിലാകുന്ന പ്രശ്നം അവരുടെ വിജ്ഞാനസ്രോതസ് വളരെ പരിമിതമാണ് എന്നതാണ്. അല്ലെങ്കില്‍ ആത്യന്തികമായി സയന്‍സിനെ അമിതമായി ആശ്രയിക്കുന്നു. സയന്‍സിനെ ആധാരമാക്കുന്നു എന്നത് ഒരു പ്രശ്നമല്ല. ലോകത്ത് പലവിധ വ്യവഹാരങ്ങളിലും സയന്‍സിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ തന്നെയും സയന്‍സിന്റെ സാധ്യതകള്‍ ഒബ്സര്‍വബ്ള്‍ ആയിട്ടുള്ള മേഖലകളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നത് ദൈവാസ്തിക്യ വിഷയങ്ങളിലുള്ള അതിന്റെ ഇടപെടലുകളെ ന്യൂനീകരിക്കുന്നുണ്ട്. നമ്മുടെ അന്വേഷണ സങ്കേതങ്ങള്‍ ഭൗതികമാനമുള്ള ഒരു വസ്തുവില്‍ കേന്ദ്രീകരിക്കപ്പെടുകയും അതുകൊണ്ട് തന്നെ ദൈവാസ്തിത്വത്തെ സ്ഥാപിച്ചെടുക്കണമെന്ന് പറയുകയും […]
By രിസാല on November 17, 2018
1309, Article, Articles, Issue, അഭിമുഖം
ഇസ്ലാമിലേക്കുള്ള താങ്കളുടെ കടന്നുവരവിന്റെ വഴികളൊന്ന് വ്യക്തമാക്കാമോ? ഇസ്ലാം എന്നെ ആദ്യമേ സ്വാധീനിച്ചിട്ടുണ്ട്. ദളിത്-മുസ്ലിം പക്ഷത്ത് നിന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമാശ്ലേഷണത്തിന്റെ പെട്ടെന്നുള്ള കാരണം നജ്മല്‍ സംഭവം തന്നെയാണ്. വ്യക്തിപരമായി നജ്മല്‍ ബാബുവുമായി വളരെ ചെറിയ ബന്ധമേ എനിക്കുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതം എന്നെ വല്ലാതെയാകര്ഷിച്ചിട്ടുണ്ട്. ചുറ്റുമുള്ള അഴുക്കുകളോട് നിരന്തരം കലഹിച്ചാണ് ടി.എന്‍ ജോയി നജ്മല്‍ ബാബു ആകുന്നത്. അദ്ദേഹത്തിന്റെ മരണവും മരണാനന്തരം ഉടലെടുത്ത പ്രശ്നങ്ങളും മുസ്ലിമാവുക എന്നതാണ് വിപ്ലവം എന്ന് […]