മാധ്യമങ്ങളേ, സംസാരിക്കേണ്ടത് ആയുധങ്ങളോടല്ല മനുഷ്യരോടാണ്
അര്‍ണബ് ഗോസാമി ജനിക്കുന്നതിന് 22 വര്‍ഷം മുമ്പ് മരിച്ചുപോയ ഒരു മാധ്യമ മുതലാളിയുണ്ട്; വില്യം റാന്‍ഡല്‍ഫ് ഹീര്‍സ്റ്റ്. അമേരിക്കനാണ്. കൊടും കച്ചവടക്കാരന്‍. ഹീര്‍സ്റ്റ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ വന്‍കിട മാധ്യമശൃംഖലയുണ്ടായിരുന്നയാള്‍. കാലിഫോര്‍ണിയയില്‍ വേരുകളുള്ള ദ സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍ എന്ന ദിനപത്രം സ്വന്തമാക്കിയാണ് മാധ്യമലോകത്തേക്ക് വരുന്നത്. പിന്നീട് തട്ടകം ന്യൂയോര്‍ക്കായി. ജോസഫ് പുലിറ്റ്‌സറിന്റെ ന്യൂയോര്‍ക്ക് വേള്‍ഡ് കത്തിനില്‍ക്കുന്ന കാലം. വസ്തുതാ ജേര്‍ണലിസത്തിന്റെ അപ്പോസ്തലനായിരുന്നല്ലോ ജോസഫ് പുലിറ്റ്‌സര്‍. അഴിമതിക്കെതിരായ മാധ്യമയുദ്ധങ്ങളുടെ പ്രോദ്ഘാടകന്‍. ലോകം എഴുന്നേറ്റ് നിന്നാദരിക്കുന്ന മാധ്യമപ്രതിഭ. പുലിറ്റ്‌സര്‍ സത്യമായിരുന്നു […]