By രിസാല on April 2, 2019
1328, Article, Articles, Issue, വർത്തകൾക്കപ്പുറം
ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുക ദുഷ്കരമാണെന്ന് മനസിലാക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഒത്തുതീര്‍പ്പിന്റെ അപൂര്വവഴി തിരഞ്ഞെടുത്ത് തടി രക്ഷപ്പെടുത്താനുള്ള അവസാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതിനായി നിയോഗിച്ചതാവട്ടെ, കേസിലെ കക്ഷികള്‍ നല്കിയ പേരുകളില്പ്പെടാത്ത തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് വ്യക്തികളെ. സുപ്രീംകോടതി മുന്‍ ജഡ്ജി ഫഖീര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല, ജീവനകലയുടെ ആചാര്യനായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈകോടതി അഭിഭാഷകനും മധ്യസ്ഥ നിപുണനുമായ ശ്രീരാം പഞ്ച് എന്നിവരോട് രണ്ടുമാസത്തിനുള്ളില്‍ […]
By രിസാല on April 1, 2019
1328, Article, Articles, Issue
മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിനാണ് എം.എച്ച്. 370 യാത്രാവിമാനം പറന്നുയര്‍ന്നത്. അഞ്ചര മണിക്കൂര്‍ സഞ്ചരിച്ച് ചൈനയിലെ ബെയ്ജിങ്ങില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം അവിടെയെത്തിയില്ല. അഞ്ചു വര്‍ഷം കഴിഞ്ഞു; ശതകോടികള്‍ ചെലവിട്ട് ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച്, കാടും കടലും അരിച്ചുപെറുക്കി പലവട്ടം തിരഞ്ഞു. എന്നിട്ടും ആ വിമാനം എവിടേക്കാണു പോയതെന്ന് കണ്ടെത്താനായില്ല. അതിലുണ്ടായിരുന്ന 239പേര്‍ക്ക് എന്തു സംഭവിച്ചെന്ന് മനസിലാക്കാനുമായില്ല. ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 370 വിമാനത്തിന്റെ തിരോധാനം. ചരിത്രത്തില്‍, ഏറ്റവുമധികം […]
By രിസാല on March 30, 2019
1328, Article, Articles, Issue
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനുള്ള നിവേദനത്തിന്റെ ഈ കരട് വിവേകവും ആത്മാര്‍ത്ഥതയുമുള്ള പൗരന്മാര്ക്കിടയില് ഒപ്പു ശേഖരണത്തിനായി പ്രചരിപ്പിക്കാനുള്ളതാണ്. ഇതില്‍ അപേക്ഷിക്കുന്നത്: എല്ലാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പു കമ്മീഷന് നടത്തണമെന്ന് അനുശാസിക്കുന്ന 324-ാം വകുപ്പ് അടിയന്തിര പ്രാബല്യത്തോടെ റദ്ദാക്കാനും 2019 ലെ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനുമാണ്. എന്തു കൊണ്ടെന്നാല്‍, നമ്മുടെ ദേശീയസ്വത്വത്തിന്റെ പരമവും കേവലവുമായ ലക്ഷ്യം തീവ്രവാദികളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കലും തീവ്രവാദത്തിന്റെ ഉന്മൂലനവുമാണെന്ന് നാം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, നമ്മുടെ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാന് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. നമ്മുടെ ധീരമായ […]
By രിസാല on March 29, 2019
1328, Article, Articles, Issue, കവര്‍ സ്റ്റോറി
1953 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആക്രമണപരമ്പരകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മുനീര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1954 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 397 പേജുകളുള്ള റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ ഇന്നും പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ 228 ാം പേജില്‍ കമ്മിറ്റി അംഗങ്ങള്‍ അബുല്‍ അഅ്ലാ മൗദൂദിയോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഉദ്ധരിക്കുന്നുണ്ട്: ‘I should have no objection even if the Muslims of India are […]
By രിസാല on March 29, 2019
1328, Article, Articles, Issue, കവര്‍ സ്റ്റോറി
കീഴാള വിഭാഗങ്ങള്‍ സമൂഹത്തില്‍ എണ്ണപ്പെട്ട സ്ഥാനത്തേക്ക് വരുന്നത് സവര്‍ണ വിഭാഗങ്ങള്‍ മരിച്ചാലും പൊറുക്കില്ല. അവരേത് മതത്തിലായാലും ഇതാണ് സ്ഥിതി. ഇതുകൊണ്ടാണ് കീഴാളവിഭാഗങ്ങളുടെ വാഹനവും വീടും അന്നവും സ്ഥാനലബ്ധിയുംവരെ സവര്‍ണ വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നത്. മുസ്ലിം വിഭാഗത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് ഈ സവര്‍ണ മനസിനെ ഇപ്പോഴും വിടാതെ പ്രതിനിധീകരിച്ചുപോരുന്നത്. പലപ്പോഴും അവര്‍ണ വിഭാഗങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ പ്രത്യയശാസ്ത്ര വ്യതിചലനം പറഞ്ഞുകൊണ്ടാണ് ഇവര്‍ കുരുക്കിലാക്കാറുള്ളത്. കമ്യൂണിസ്റ്റുകാരെ തുടര്‍ന്നും കട്ടന്‍ചായയും പരിപ്പുവടയും തന്നെ തീറ്റിക്കാനുള്ള ശ്രമങ്ങളൊക്കെ അതിന്റെ ചെറിയ സാമ്പിളുകള്‍ മാത്രം. ഇതുപോലെയാണ് […]