ആ അറുപത്തിയൊമ്പതു ശതമാനം നിവര്‍ന്നുനില്‍ക്കേണ്ട നേരമാണിത്
ഭീകരപ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനക്കേസില്‍ യു എ പി എ പ്രകാരം ഉള്‍പ്പെട്ടിട്ടുള്ള പ്രഗ്യാസിംഗ് ഠാക്കൂറാണ് ബി ജെ പിയുടെ ഭോപാല്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി. ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ് പ്രഗ്യാസിംഗ്. പ്രഗ്യാസിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി പ്രഖ്യാപിക്കുന്നതിനു മുമ്പേ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും അരുണ്‍ ജെയ്റ്റ്‌ലിയും അതിന് വേദിയൊരുക്കിയിരുന്നു. ഇന്ത്യയുടെ പൗരാണിക സംസ്‌കൃതിയെയും ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പടച്ചുണ്ടാക്കിയ വാക്കാണ് ‘ഹിന്ദു ഭീകരവാദ’മെന്ന് അവര്‍ രാജ്യത്തങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്നു. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെന്നും അവര്‍ക്ക് ഭീകരവാദികളാകാന്‍ […]