By രിസാല on October 30, 2019
1355-56, Article, Articles, Issue, കാണാപ്പുറം
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലാവാന്‍ പോകുന്ന ഒരു വിധിയാണ് നവംബറില്‍ സുപ്രീംകോടതി പ്രഖ്യാപിക്കാന്‍ പോകുന്നത്. ആധുനികഇന്ത്യയോടൊപ്പം സഞ്ചരിച്ച ബാബരിമസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ ആരുടെ വാദഗതികളെയാണ് നീതിപീഠം സ്വീകരിക്കാന്‍ പോകുന്നതെന്നും ആര്‍ക്കനുകൂലമായാണ് തീര്‍പ്പ് കല്‍പിക്കാനിരിക്കുന്നതെന്നും അറിയാന്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കയാണ്. കേസിന്മേലുളള വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവേ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന നിരീക്ഷണങ്ങളും ചോദ്യങ്ങളും കേസിന്റെ വിധി ഈന്നല്‍ നല്‍കാന്‍ പോകുന്നത് ഏത് വിഷയത്തിലാണെന്ന് സൂചന നല്‍കുന്നുണ്ട്. ബാബരിമസ്ജിദ് നിലകൊണ്ട 2.77 […]
By രിസാല on October 30, 2019
1355-56, Article, Articles, Issue, കവര്‍ സ്റ്റോറി
ഒരു കാലത്ത് കേരളത്തിനു പുറത്ത്, ഇന്ത്യക്കു പുറത്തു തന്നെ അറിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. ടി.എസ് പിള്ള എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനുശേഷം അറിയപ്പെട്ടതും ലോകത്തെ മഹാസാഹിത്യകാരന്മാരുമായി വ്യക്തിബന്ധങ്ങളുണ്ടായികുന്ന കവിയായിരുന്നു അയ്യപ്പപ്പണിക്കര്‍. അതുകഴിഞ്ഞ് നമ്മളെത്തി നില്‍ക്കുന്നത് സച്ചിദാനന്ദനിലാണ്. ഏറെക്കുറെ രാജ്യങ്ങളില്‍ വ്യക്തിബന്ധമുള്ള ആളായതിനാല്‍ മറുനാട്ടില്‍ നിന്ന് ഒരു സാഹിത്യകാരനെക്കൊണ്ട് എന്തെങ്കിലും സാധിക്കണമെങ്കില്‍ സച്ചിദാനന്ദനുമായാണ് ബന്ധപ്പെടാറുള്ളത്. അദ്ദേഹമൊരു കവിയെന്ന നിലയില്‍ ഇന്ത്യക്കുപുറത്ത് ധാരാളം അറിയപ്പെട്ടു. ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, സച്ചിദാനന്ദന്‍ മാഷ് കൈവെക്കാത്ത വല്ല സാഹിത്യവിഭാഗവുമുണ്ടോ? കവിത, ലേഖനം, നിരൂപണങ്ങള്‍ […]
By രിസാല on October 26, 2019
1355-56, Articles, Issue, കവര്‍ സ്റ്റോറി
മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും എന്ന വിഷയം ആനുകാലിക ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. മുസ്‌ലിമിനെ മോശമായി ചിത്രീകരിക്കുന്ന മലയാള രചനകള്‍ പലതുമുണ്ടെങ്കിലും ഭൂരിപക്ഷ രചനകളും ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും പാരമ്പര്യ വ്യവഹാരങ്ങളെയും വളരെ മാതൃകാപരമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് സര്‍ഗാത്മകമായ ഒരു നിരീക്ഷണമാണ്. കാരണം, ഫ്രോയ്ഡ് പറഞ്ഞതുപോലെ life instinct ഉള്ളവര്‍ ഏതൊരു സംജ്ഞയുടെയും നിഷേധാത്മകമായ തലങ്ങളെ മറക്കാന്‍ ശ്രമിക്കുകയും പോസിറ്റീവ് വശങ്ങളില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിജീവനത്തിനുള്ള പ്രത്യാശയും ആകാംക്ഷയും ഉള്ളവര്‍ […]
By രിസാല on October 26, 2019
1355-56, Articles, Issue, കവര്‍ സ്റ്റോറി
ഉമര്‍ ഖാളി എന്ന കവിയുടെ, സമൂഹ പരിഷ്‌കര്‍ത്താവിന്റെ, അതിലുപരി സ്വാതന്ത്ര്യസമരസേനാനിയുടെ രചനകളും ജീവിതവും പഠനവിധേയമാക്കി, ഇംഗ്ലീഷില്‍ ഒരു പുസ്തകമായി പ്രകാശിക്കുമ്പോള്‍ അതിന് ഇന്ത്യയുടെ ചരിത്രരചനാപാരമ്പര്യത്തില്‍ തന്നെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ ഏറെ പക്ഷപാതിത്വപരമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. പല കാരണങ്ങളാലും പല വിഭാഗങ്ങളും ചരിത്രത്തില്‍നിന്ന് അരികുവല്‍കരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. ഈ തിരസ്‌കാരത്തില്‍ ദേശീയതക്കും കൊളോണിയലിസത്തിനും തദ്ദേശീയമായ വ്യവഹാരരൂപങ്ങള്‍ക്കും പങ്കുണ്ട്. അങ്ങനെയൊരു തിരസ്‌കരണം ആയിരിക്കണം ഇവിടെ മലയാളഭാഷ […]
By രിസാല on October 26, 2019
1355-56, Articles, Issue, കവര്‍ സ്റ്റോറി
മിക്ക സന്ദര്‍ഭങ്ങളിലും പ്രായോഗികതകള്‍ നമ്മെ പിന്നോട്ടടിപ്പിക്കാറുണ്ട്. നമ്മുടെ രാഷ്ട്രീയ പരിസരങ്ങളും വേദികളും അതിന്റെ തെളിവുകളാണ്. അത്തരം രാഷ്ട്രീയങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മറ്റൊരു ചര്‍ച്ചയാണ് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്ന നവചിന്ത. ഇതിന്റെ മുന്നോടിയെന്നോളം ‘എഴുത്ത്’, ‘രാഷ്ട്രീയം’ എന്നീ രണ്ടു പ്രമേയങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം ചിന്തകളില്‍ കടന്നുവരുന്ന എഴുത്തിനെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരാശയമായാണ് ഞാന്‍ നിര്‍വചിക്കുന്നത്. അതില്‍ എല്ലാത്തരം സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും വേദി തുറന്നുകൊടുക്കുന്നുണ്ട്. അതായിരിക്കും ഏറ്റവും നീതിയുക്തവും വര്‍ണനീയവുമായ നിര്‍വചനം. അതിനാല്‍ തന്നെ ചിത്രവും ചലച്ചിത്രവും […]