പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍
നൊബേല്‍ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതിയെ ‘ഓസ്‌ലോ മാഫിയ’ എന്ന് വിശേഷിപ്പിക്കാറുള്ളത് പുരസ്‌കാരനിര്‍ണയത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വവും തത്ത്വദീക്ഷയില്ലായ്മയും പലപ്പോഴും പ്രകടമാവുന്നത് കൊണ്ടാണ്. ഇവ്വിഷയകമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സില്‍വര്‍ നാസര്‍ ജോണ്‍ എഴുതിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന രചന നൊബേലിന്റെ ഉള്ളുകള്ളികളിലേക്കാണ് വെളിച്ചം പായിക്കുന്നത്. ഒന്നാംലോകത്തിന്റെ നിക്ഷിപ്ത താപര്യങ്ങളെ താലോലിക്കുന്നവര്‍ക്കായി മാറ്റിവെക്കുന്ന പുരസ്‌കാരം എന്ന് നൊബേലിനെ കുറ്റപ്പെടുത്താറ് അനുഭവയാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലാണ്. ഇക്കുറി സമാധാന നൊബേലും സാമ്പത്തികശാസ്ത്ര നൊബേലും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിമാറിവന്നപ്പോള്‍ മൂന്നാംലോകത്ത് […]