1362

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഈ കുറിപ്പെഴുതുമ്പോള്‍ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍/ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്. പുരോഗമിക്കുകയാണ് എന്ന വാക്കാണ് അന്വേഷണം എന്ന പ്ര്രകിയയക്ക് ശുഭസൂചകമായ ക്രിയാപദം. ചെന്നൈ ഐ.ഐ.ടി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടമാടുന്ന ആത്മഹത്യയെക്കുറിച്ചാകുമ്പോള്‍ നടക്കുകയാണ് എന്ന പദമാണ് ക്രിയാവേഷമണിയാന്‍ സര്‍വഥാ യോഗ്യം. അതിനാല്‍ നടക്കുകയാണ് എന്ന അയഞ്ഞ പദം ക്രിയാവേഷമിടുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയില്‍ മുളപൊട്ടിയ ചെറിയ സമരം അവസാനിച്ചിരിക്കുന്നു. ഫാത്തിമയെക്കുറിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടെ ആത്മഹത്യചെയ്ത അരലക്ഷത്തിലധികം ഇന്ത്യന്‍ […]

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്ന, സംവരണം ഒഴിവാക്കുന്ന പുതിയ മാന്വലിനെതിരെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരം തുടരുന്നതിനിടെയാണ് ഐ ഐ ടി മദ്രാസിലെ ഫാത്തിമയുടെ മരണം. സ്വത്വം കൊണ്ട് അരികുമാറ്റപ്പെട്ടവരുടെ നിലനില്പാണ് രണ്ടിടത്തെയും വിഷയം. രാഷ്ട്രനിര്‍മിതിയില്‍ മുസ്‌ലിംകളും ദളിതുകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഭാഗമാകുന്നതില്‍ അമര്‍ഷമുള്ളവരുടെ വാശിയും വിദ്വേഷ ചിന്തകളുമാണ് രണ്ടിടങ്ങളിലെയും പ്രശ്‌നം. രാജ്യത്ത് ഏറ്റവും പഠനച്ചെലവ് കുറഞ്ഞ, ഏറ്റവും നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനമാണ് ജെ എന്‍ യു. പഠിക്കുന്നവരിലേറെയും സാമ്പത്തികമായി പിന്നാക്കമുള്ളവരാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ […]

തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

തോറ്റാലും ജയിച്ചാലും രക്ഷയില്ലാത്തവരുടെ വിധി

ബാബരി മസ്ജിദ് വിശ്വഹിന്ദുപരിഷത്തിന് രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ നവംബര്‍ ഒമ്പതിന്റെ ഏകകണ്ഠമായ തീര്‍പ്പുണ്ടാക്കിയ ഞെട്ടലില്‍നിന്ന് പലരും മുക്തമാകുന്നതിന് മുമ്പാണ്, കൊല്ലം സ്വദേശി അബ്ദുല്‍ ലത്തീഫ്-സജിത ദമ്പതികളുടെ ഏക മകള്‍ മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്വിമ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച വാര്‍ത്തയ റിയുന്നത്. മതത്തിന്റെ പേരിലുള്ള പീഡനങ്ങളാണ് ആ പെണ്‍കുട്ടിയെ വിടപറയാന്‍ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഫാത്വിമ എന്ന പേരുച്ചരിക്കാന്‍ പോലും അവളുടെ മരണത്തിന് ഉത്തരവാദിയായ സുദര്‍ശന്‍ പത്മനാഭന്‍ മടിച്ചിരുന്നുവത്രേ. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന […]

ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി 1992 ല്‍ കര്‍സേവകര്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിനെ ചൊല്ലി വര്‍ഷങ്ങളായി നീണ്ടു നിന്ന നിയമ പോരാട്ടം ഗതിമാറുകയാണ്. ബാബരിയുടെ മണ്ണില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോടതി വിധിയെഴുതിയെങ്കിലും പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്യാനാണ് മുസ് ലിം കക്ഷികളുടെ തീരുമാനം. ഇത്തരമൊരു വിധി പ്രതീക്ഷിച്ചതുതന്നെയാണ്. വിധി പ്രഖ്യാപനത്തിന്റെ തലേ ദിവസം ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് യു.പി യിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തിനാണ് ചീഫ് ജസ്റ്റിസ്, പൊലീസ് ഉദ്യോഗസ്ഥരുമായി […]

ദേശാഭിമാനത്തിലെ അയിത്താചരണം

ദേശാഭിമാനത്തിലെ അയിത്താചരണം

കര്‍ണാടക എന്‍ട്രന്‍സ് എഴുതിയ മകള്‍ അനുലക്ഷ്മിക്ക് മാണ്ഡ്യയ്ക്കടുത്ത ബെളൂര്‍ ക്രോസിലെ ആദി ചുഞ്ചിനഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികാലത്ത് തുടങ്ങി ഞാന്‍ പലവട്ടം നടത്തിയ കര്‍ണാടകയാത്രകള്‍ക്ക് ചില അനുബന്ധങ്ങള്‍ കൂട്ടച്ചേര്‍ക്കാമെന്ന് ആത്മാര്‍ഥമായി കരുതുകയുണ്ടായി. ആ സംസ്ഥാനത്തിലെയും തമിഴ്‌നാട്ടിലെയും ഉള്‍പ്രദേശങ്ങള്‍, പ്രത്യേകിച്ച് കുഗ്രാമങ്ങള്‍ കൊത്തിവലിക്കുന്ന വല്ലാത്തൊരനുഭവമാണ്. നിറങ്ങളില്‍ നനഞ്ഞുനിന്ന് ആറാടുന്ന അതിസമൃദ്ധമായ കാഴ്ചകളും ശുഷ്‌കമായ മനുഷ്യജീവിതങ്ങളും ഒരിക്കലും മടുപ്പിച്ചില്ലെന്നു മാത്രമല്ല, വശീകരിക്കും മട്ടില്‍ എക്കാലവും കൊതിപ്പിച്ചിട്ടുമുണ്ട്. മരംകോച്ചുന്ന തണുപ്പില്‍ പ്രഭാതം കണ്ണുകീറും മുമ്പേ […]