1366

അറബി – ആഫ്രിക്ക വ്യാപാരം

അറബി – ആഫ്രിക്ക വ്യാപാരം

കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ […]

വെണ്‍പനീര്‍ പൂക്കള്‍ തോറ്റുപോയില്ല

വെണ്‍പനീര്‍ പൂക്കള്‍ തോറ്റുപോയില്ല

ഇന്ത്യന്‍ ജനതയുടെ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് തുടക്കം കുറിക്കുന്ന പൗരത്വഭേദഗതി ബില്ലിനെ തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങള്‍ രാജ്യമെമ്പാടും ഇന്ന് സമരത്തിലാണ്. ഈ സമരം ഒരു സാധാരണ സമരമല്ല. ഏതാനും ദിവസങ്ങള്‍കൊണ്ട് കെട്ടടങ്ങിപ്പോകുന്ന ചില താല്‍ക്കാലിക പ്രശ്‌നങ്ങളെ കേന്ദ്രമാക്കിയുള്ള ഒരു സമരമല്ല. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഹൈന്ദവ വര്‍ഗീയ ഫാഷിസ്റ്റുകളുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനു വേണ്ടിയുള്ള സമരമാണ്. വര്‍ഗീയ ഫാഷിസ്റ്റുകളുടെ പിടിയില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ ജനാധിപത്യത്തേയും ഇന്ത്യന്‍ മതനിരപേക്ഷ ധാര്‍മികതയെയും വീണ്ടെടുക്കുന്നതിനുള്ള സമരമാണ്. ആ നിലക്ക് […]

ഭരണഘടനയിലുള്ള ഇന്ത്യ ആരുടേത് ?

ഭരണഘടനയിലുള്ള ഇന്ത്യ ആരുടേത് ?

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആ വാക്കുകള്‍ ഇപ്പോഴും ചക്രവാളത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്: ”പാതിരാവിന്റെ മണി മുഴങ്ങിയ സമയത്ത്, ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. നാം പഴമയില്‍യില്‍നിന്ന് പുതുമയിലേക്ക് കാലെടുത്തുവെക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് മര്‍മരങ്ങള്‍ കണ്ടെത്തുന്ന ഇതുപോലുള്ള നിമിഷങ്ങള്‍ ചരിത്രത്തില്‍ അതി വിരളമായേ സംഭവിക്കൂ.” ഭൂതകാലത്തോട് വിട പറയാനും പാരമ്പര്യത്തിന്റെ തുരുമ്പിച്ച കണ്ണികളില്‍നിന്ന് വര്‍ത്തമാനകാലത്തെ അറുത്തുമാറ്റാനും നെഹ്റുവിനെ പോലുള്ള നവരാഷ്ട്രശില്‍പികള്‍ക്ക് ആത്മധൈര്യം പകര്‍ന്നത് ബൃഹത്തായ ഒരു ഭരണഘടനയെ […]