By രിസാല on January 6, 2020
1366, Article, Articles, Issue, കവര്‍ സ്റ്റോറി
വിദേശത്താണ് കഴിയുന്നതെങ്കിലും ഇന്ത്യയെ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. സഹിഷ്ണുതയുടെ മഹാപ്രതീകമായി ഇന്ത്യയെ കാണുന്നയാള്‍. ഒരു മതത്തെയും പ്രീണിപ്പിക്കാതെ, മതനിരപേക്ഷ രാജ്യമായിത്തീരാന്‍ ബോധപൂര്‍വം തീരുമാനിച്ചതാണ് ഇന്ത്യ. അതാണ് ഇന്ത്യയുടെ അടിത്തറ. പാകിസ്ഥാനിലെ അമുസ്ലിംകളുടെ എണ്ണം ഒരു ശതമാനം മാത്രമായിരിക്കുമ്പോള്‍ ഇന്ത്യയില്‍ 20 കോടി മുസ്ലിംകളുള്ളത് അതുകൊണ്ടാണ്. നമ്മള്‍ പാകിസ്ഥാനല്ല. മതനിരപേക്ഷതയാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. അങ്ങനെയുള്ള ഇന്ത്യയിലെ 20 കോടി ജനങ്ങളോട് നിങ്ങളുടെ മതത്തിന് മറ്റു മതങ്ങളുടെ പദവിയില്ലെന്ന് പറയുന്നത് തീര്‍ത്തും വിഭജനയുക്തിയാണെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ തെറ്റായ വഴിയിലേക്ക് […]
By രിസാല on January 6, 2020
1366, Article, Articles, Issue, കവര്‍ സ്റ്റോറി
നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട് ഇവിടെ എത്തിച്ചേര്‍ന്ന വിവിധ മേഖലയിലുള്ള നേതാക്കളേ, സഹോദരീ, സഹോദരന്മാരേ.. നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഇത് ബോധപൂര്‍വം കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ചതാണ്. കേന്ദ്രഗവണ്‍മെന്റിനെ നയിക്കുന്ന ആര്‍ എസ് സിന്റെ അജണ്ട മതനിരപേക്ഷത നമ്മുടെ രാജ്യത്തിന് പാടില്ലെന്നും ഈ രാജ്യത്തെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുക എന്നുമുള്ളതാണ്. അവരുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൗരവതരമായ സാഹചര്യം രാജ്യത്താകെ ഉയര്‍ന്നുവന്നിട്ടുള്ളത്. സ്ഫോടനാത്മകമായ അന്തരീക്ഷമാണ് […]
By രിസാല on January 4, 2020
1366, Article, Articles, Issue, കവര്‍ സ്റ്റോറി
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവാണ്. ഇന്ത്യ റിപ്പബ്ലിക് ആയതിനു ശേഷം അതിന്റെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയും. രാജ്യവ്യാപകമായ നിസ്സഹകരണ സമരത്തിലൂടെയാവണം അതിനെ നേരിടേണ്ടത്. ഈ പോരാട്ടത്തിന്റെ രൂപഭാവങ്ങള്‍ എന്തായിരിക്കണമെന്ന് നമ്മള്‍, ഇന്നാട്ടിലെ ജനങ്ങള്‍ നിശ്ചയിക്കണം. നിതാന്തഭീഷണികള്‍ക്കു നടുവിലായിരുന്നെങ്കിലും ഇന്ത്യന്‍ ഭരണഘടനയെന്ന മഹാസൗധം ഇത്രനാളും തലയയുര്‍ത്തി നില്‍ക്കുകയായിരുന്നു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ മേയ് മാസത്തില്‍ […]
By രിസാല on January 4, 2020
1366, Article, Articles, Issue, കവര്‍ സ്റ്റോറി
ഒരു കാര്യത്തില്‍ സംശയമേ വേണ്ട. ഈ പൗരത്വ ഭേദഗതി നിയമം വിവേചനപരവും വിഭജനപരവുമായിത്തന്നെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. അസമില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബംഗാളി വോട്ടുബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല ഇത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുക എന്നതിലും ഒതുങ്ങുന്നില്ല അതിന്റെ ലക്ഷ്യം. അയല്‍രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമേകുക എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം ഒരു മറ മാത്രമാണ്. യഥാര്‍ത്ഥ ലക്ഷ്യം ഇതാണ്: ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ മുസ്ലിംകള്‍ രണ്ടാംതരം പൗരന്‍മാരാണ് എന്ന സന്ദേശം ഔപചാരികമായിത്തന്നെ […]
By രിസാല on January 2, 2020
1366, Article, Articles, Issue, കവര്‍ സ്റ്റോറി
‘നീ പാകിസ്ഥാനിയാണോ അതോ ഭീകരവാദിയോ?’ രാജ്യത്തെ വിഭജന രാഷ്ട്രീയത്തിന്റെ വിഷപ്പുക ക്ലാസ് മുറികളിലേക്കും വമിക്കുമ്പോള്‍ മുസ്ലിം കുട്ടികള്‍ സ്‌കൂളുകളില്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നതും വര്‍ധിച്ചുവരികയാണ്. ഒന്‍പതുകാരി ‘സോയ’ ഈയടുത്ത് ഡല്‍ഹിയിലെ അവള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായൊരു ചോദ്യം നേരിട്ടു. അവളുടെ ഉപ്പ വീട്ടില്‍ വെച്ച് ബോംബുണ്ടാക്കാറുണ്ടോ എന്ന്. ഈ ചോദ്യത്തിലേക്കെത്തിച്ചത് ഒരു ചിത്രമാണ്, അവളുടെ സ്‌കൂള്‍ ഡയറിയിലുള്ള താടിയുള്ള ഉപ്പയുടെ ചിത്രം. കാര്യങ്ങളൊക്കെ പതിയെ മോശമായി കഴിഞ്ഞിട്ടുണ്ട്. സോയയുടെ സഹപാഠികളാരും അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ലത്രെ. […]