1367

കിങ് ലയര്‍

കിങ് ലയര്‍

ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് (നാഷണല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്റ്റര്‍ – എന്‍ സി ആര്‍) ആരാണിവിടെ സംസാരിച്ചത്? പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്കായി തടങ്കപാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന് പറഞ്ഞതാരാണ്? പൗരത്വ നിയമ ഭേദഗതി മുസ്ലിംകള്‍ക്ക് എതിരാണെന്ന് പറഞ്ഞുപരത്തിയത് ആരാണ്? ചോദ്യങ്ങള്‍ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നരേന്ദ്ര മോഡിയുടേതാണ്. പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പൗരത്വപ്പട്ടികയെക്കുറിച്ച് മന്ത്രിസഭയിലോ പാര്‍ലിമെന്റിലോ ചര്‍ച്ചകള്‍ നടന്നിട്ടില്ല. 2014ല്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൗരത്വപ്പട്ടികയെക്കുറിച്ച് ഒരു ആലോചനയുമുണ്ടായിട്ടില്ല. […]

ഒറ്റക്കാകുമെന്ന് കരുതി, ഒറ്റക്കെട്ടായി

ഒറ്റക്കാകുമെന്ന് കരുതി, ഒറ്റക്കെട്ടായി

വര്‍ത്തമാന കാല ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് സംഘര്‍ഷങ്ങളിലൂടെയാണ്. സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഗൗരവമായി ഇതു ബാധിച്ചത് സമൂഹത്തിലെ താഴെ തട്ടിലുള്ള ദളിത്-പിന്നാക്ക വിഭാഗങ്ങളെയും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയുമാണ്. ജനങ്ങള്‍ ഇതിനെ കുറിച്ച് നല്ലപോലെ ബോധവാന്മാരാണ്. പക്ഷേ ഒരു പ്രത്യയശാസ്ത്രത്തിന്റെയും കൃത്യമായ നേതൃത്വത്തിന്റെയും അഭാവം നിലനില്‍ക്കുന്നത് കാരണം ഇതിനൊക്കെയെതിരെ ഒരു മുന്നേറ്റമോ പ്രക്ഷോഭമോ സാധ്യമാകുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകള്‍ മുന്‍പ് സാമ്പത്തിക സംവരണ നയങ്ങളെ സംബന്ധിച്ച ചില വിഷയങ്ങളുണ്ടായി. ബിജെപി […]

മുസ്ലിമാകുന്നത് അത്ര മോശമാണോ?

മുസ്ലിമാകുന്നത് അത്ര മോശമാണോ?

‘നീ പാകിസ്ഥാനിയാണോ അതോ ഭീകരവാദിയോ?’ രാജ്യത്തെ വിഭജന രാഷ്ട്രീയത്തിന്റെ വിഷപ്പുക ക്ലാസ് മുറികളിലേക്കും വമിക്കുമ്പോള്‍ മുസ്ലിം കുട്ടികള്‍ സ്‌കൂളുകളില്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നതും വര്‍ധിച്ചുവരികയാണ്. ഒന്‍പതുകാരി ‘സോയ’ ഈയടുത്ത് ഡല്‍ഹിയിലെ അവള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായൊരു ചോദ്യം നേരിട്ടു. അവളുടെ ഉപ്പ വീട്ടില്‍ വെച്ച് ബോംബുണ്ടാക്കാറുണ്ടോ എന്ന്. ഈ ചോദ്യത്തിലേക്കെത്തിച്ചത് ഒരു ചിത്രമാണ്, അവളുടെ സ്‌കൂള്‍ ഡയറിയിലുള്ള താടിയുള്ള ഉപ്പയുടെ ചിത്രം. കാര്യങ്ങളൊക്കെ പതിയെ മോശമായി കഴിഞ്ഞിട്ടുണ്ട്. സോയയുടെ സഹപാഠികളാരും അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ലത്രെ. […]

അറബി- ആഫ്രിക്ക വ്യാപാരം

അറബി- ആഫ്രിക്ക വ്യാപാരം

കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ […]