By രിസാല on January 30, 2020
1370, Article, Articles, Issue
”ലോകം മാറി. ദൃശ്യവിപ്ലവത്തിലേക്ക് ഇന്റര്‍നെറ്റ് പ്രവേശിച്ചു. വാര്‍ത്താചാനലുകളുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കാലം പിറന്നു. റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേണലിസത്തിലെ റസ്മസ് ക്ലീസ് നീല്‍സണും കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് സംബ്രോക്കും 2016ല്‍ ഈ ദശാസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരമ്പരാഗത ടെലിവിഷന്‍ കാണല്‍ പ്രക്രിയ സമ്പൂര്‍ണമായി അവസാനിച്ചു എന്ന് അവര്‍ പ്രഖ്യാപിച്ചു. What Happening to Television News? എന്ന പഠനം അമേരിക്കയിലെയും ബ്രിട്ടണിലെയും വാര്‍ത്ത കാണല്‍ നിരക്കില്‍ വന്ന ഗണ്യമായ കുറവിനെ […]
By രിസാല on January 30, 2020
1370, Article, Articles, Issue, അഭിമുഖം, കവര്‍ സ്റ്റോറി
ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അടിവേരിലേറ്റ പ്രഹരത്താല്‍ ചകിതമായ നാളുകളാണിത്. ഇന്ത്യ എന്താവണം എന്ന വിഭജനകാലത്തെ ചോദ്യത്തിന് ഇന്നാട്ടിലെ നാനാ മതക്കാരായ മനുഷ്യര്‍ നല്കിയ കാമ്പും കനവുമുള്ള ഉത്തരം മതേതര ജനാധിപത്യം എന്നായിരുന്നു. ആ ഉത്തരത്തിലേക്ക് ഇന്ത്യ എന്ന നവജാത രാഷ്ട്രം എത്തിയതിന്റെ കാരണം ദേശീയപ്രസ്ഥാനത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ബഹുസ്വരതയാണ്. എന്തെല്ലാമായിരുന്നു ആ ബഹുസ്വരത? ശാസ്ത്രമാത്രവാദത്തിന്റെ തണലില്‍ പടരുന്ന യാന്ത്രിക ഭൗതികതയെ ദേശീയപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചില്ല എന്നതാണ് ഒന്നാമത്തേത്. പലതരം ആത്മീയതകളുടെ നീരോട്ടത്താല്‍ അത് സമൃദ്ധമായിരുന്നു. ആത്മീയതയെയും വിശ്വാസത്തെയും […]
By രിസാല on January 29, 2020
1370, Article, Articles, Issue
മുസ്ലിം ധൈഷണിക ചരിത്രത്തില്‍ മോശമല്ലാത്ത സ്ഥാനമുള്ള അവാന്തര വിഭാഗമാണ് മുഅ്തസിലത്. വിശ്വാസപരമായി സുന്നത്ത് ജമാഅത്തുമായി അനേകം സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും വൈജ്ഞാനികമായി അവര്‍ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ സുന്നി വിശ്വാസങ്ങളെ പോറലേല്പ്പിക്കാത്തവയെ സുന്നി സമൂഹം ഇരുകരവും നീട്ടി സ്വീകരിച്ച് മുസ്ലിം ധൈഷണികതയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. നേരെ തിരിച്ചാണെങ്കില്‍ അതിന് ശക്തിയുക്തം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സുന്നി സമൂഹം അത്തരമൊരു പ്രതിരോധം തീര്‍ത്തില്ലായിരുന്നുവെങ്കില്‍ മുഅ്തസിലതിന്റെ വൈജ്ഞാനിക സംഭാവനകള്‍ വഴി അവര്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടേനെ. ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ മുഖ്യധാരയില്‍ […]
By രിസാല on January 29, 2020
1370, Article, Articles, Issue
മതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് വിലക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍. രണ്ട് നിര്‍ദേശിച്ച കാര്യങ്ങള്‍ (ത്വാആത്) അനുഷ്ഠിക്കല്‍. വിലക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കലാണ് ഏറ്റവും ഗൗരവം. അതിനാണ് കൂടുതല്‍ നിഷ്കര്‍ഷത പുലര്‍ത്തേണ്ടത്. കാരണം, നിര്‍ദേശിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കല്‍ എല്ലാവര്ക്കും സാധ്യമായ കാര്യമാണ്. എന്നാല്‍ ഇച്ഛകളെ പൂര്‍ണമായും കൈവെടിയാന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കെ സാധ്യമാകൂ. ‘തിന്മകളെ കൈവെടിയുന്നവനാണ് ത്യാഗി(മുഹാജിര്‍) എന്നും ഇച്ഛകളോട് സമരം ചെയ്യുന്നവനാണ് യഥാര്‍ത്ഥ പോരാളിയെന്നും’ തിരുനബി അരുളിയിട്ടുണ്ട്. ശരീരാവയവങ്ങള്‍ കൊണ്ടാണ് നീ അല്ലാഹുവിന്റെ ആജ്ഞകള്‍ ലംഘിക്കുന്നത്. അവയാകട്ടെ അവന്റെ മഹത്തായ […]
By രിസാല on January 28, 2020
1370, Article, Articles, Issue, വർത്തകൾക്കപ്പുറം
ഒരു മുസ്ലിം പൊലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും തീവ്രവാദിസംഘത്തോടൊപ്പം കാണാനിടയായാല്‍, അല്ലെങ്കില്‍ അക്കൂട്ടത്തില്‍പ്പെട്ട ആരുടെയെങ്കിലും പരോക്ഷ ബാന്ധവത്തെ കുറിച്ച് സൂചന കിട്ടിയാല്‍, നമ്മുടെ മാധ്യമങ്ങള്‍ (വിശിഷ്യാ ചാനലുകള്‍) ‘രാജ്യദ്രോഹികളുടെ’ കുല പരമ്പരയെ കുറിച്ച് എന്തുമാത്രം ചര്‍ച്ചകളും സംവാദങ്ങളും അന്വേഷണങ്ങളും സംഘടിപ്പിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കും? എന്നാല്‍ അത്തരമൊരു പൊലീസ് ഉദ്യോഗസ്ഥന് ‘ദേശസ്നേഹി’കളുടെ സന്താനപരമ്പരയില്‍പ്പെട്ട ഒരാളായാലോ? ആരും ചര്‍ച്ച ചെയ്തുപോകരുത്. അത് രാജ്യത്തിന്റെ യശസ്സിനും ആഭ്യന്തര സുരക്ഷാസംവിധാനത്തിന്റെ കാര്യക്ഷമതക്കും പോറലേല്പിക്കും. നമ്മുടെ പൊലീസ് സേനയുടെ മനോവീര്യം തന്നെ തകരും. ഇങ്ങനെയായിരിക്കും ചിന്തയും […]