കേരള ബജറ്റ് 2020: പ്രതിസന്ധിക്കാലത്തെ കണക്കും രാഷ്ട്രീയവും
ഫെഡറല്‍ ഭരണക്രമത്തെ ദുര്‍ബലപ്പെടുത്താന്‍ പലതലങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ചരക്ക് സേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് – ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ ഏതാണ്ട് ഇല്ലാതായി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിറുത്തി വിഭവസമാഹരണം നടത്താന്‍ സാധിക്കാതിരിക്കേ, ലഭ്യമായ വിഭവങ്ങളുടെ ഏതാണ്ട് സന്തുലിതമായ പങ്കുവെക്കല്‍ മാത്രമാണ് ബജറ്റിലൂടെ നടത്താനാകുക. അതുകൊണ്ട് തന്നെ ബജറ്റിന് […]