രാഷ്ട്രീയത്തിലെ ചതിയന്‍ കുതിരകള്‍
ഝാന്‍സിയിലെ റാണി ലക്ഷ്മിബായി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ചപ്പോള്‍ അതിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കൂട്ടുനിന്നയാളാണ് ഗ്വാളിയോറിലെ ജിവാജിറാവു സിന്ധ്യ മഹാരാജാവ്. ബ്രിട്ടീഷുകാര്‍ കോട്ട വളഞ്ഞപ്പോള്‍ കുതിരപ്പുറത്തേറി കോട്ടമതില്‍ ചാടിക്കടന്ന് ഗ്വാളിയോറിലെത്തിയ ഝാന്‍സി റാണിയെ അന്നത്തെ സിന്ധ്യ രാജാവ് ചാവാലിക്കുതിരയെ നല്‍കി ചതിച്ചെന്നാണ് ചരിത്രം പറയുന്നത്. സിന്ധ്യ രാജകുടുംബത്തിന്റെ ഈ ചതിയാണ് ലക്ഷ്മി ബായിയുടെ രക്തസാക്ഷിത്വത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംവരെ അവരുടെ സാമന്തന്‍മാരായി നാടു ഭരിച്ച സിന്ധ്യ രാജവംശം ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ദേശീയവാദികളായി രാഷ്ട്രീയത്തിലിറങ്ങി. രാജമാതായും പെണ്‍മക്കളും […]