1383

മഹാവ്യാധികള്‍ വിശ്വാസിയെ ഭയപ്പെടുത്തില്ല

മഹാവ്യാധികള്‍ വിശ്വാസിയെ ഭയപ്പെടുത്തില്ല

  ലോകം മുഴുവന്‍ ഇപ്പോള്‍ ഉപവാസത്തിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുതലാളിത്ത വ്യവസ്ഥിതി കെട്ടു പോയിരിക്കുന്നു, റമളാന്‍ വ്രതത്തിനെപറ്റിയുള്ള ഹദീസില്‍ പറയുന്നത് പോലെ പിശാചിനെ ചങ്ങലകളില്‍ തളച്ചിരിക്കുന്നു. അതീവ ജാഗരൂകരായ ഉപഭോക്താക്കള്‍ നല്ല വസ്തുക്കള്‍ക്ക് പകരം അതിജീവനത്തിലാണ് ശ്രദ്ധയൂന്നുന്നത്. കാണുന്നതൊക്കെ വലിച്ചു വാരി തിന്നുന്ന ശീലം അയുക്തിയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രധാനമന്ത്രി നാട്ടിലെ പുസ്തകശാലകള്‍ അടക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. അതേസമയം മദ്യശാലകള്‍ ഇവിടെ തുറന്നിട്ടിരിക്കുന്നു. മദ്യശാലകള്‍ക്ക് മുമ്പിലും ആള്‍ പെരുമാറ്റം നന്നേ കുറവ്. അധികപേരും വിനയശീലമുള്ളവരും ശ്രദ്ധാലുക്കളുമായി […]

ഓഹരി വിപണിയുടെ ഇസ്ലാമിക മാനങ്ങള്‍

ഓഹരി വിപണിയുടെ ഇസ്ലാമിക മാനങ്ങള്‍

ലോക ചരിത്രത്തിന് പുതിയ വിഭജനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. Before Christ എന്നതിനു പുറമേ BC ക്ക് Before Corona എന്നൊരു വ്യാഖ്യാനം കൂടെ വന്നു കഴിഞ്ഞു. കൊറോണാ കാലഘട്ടം, കൊറോണക്കു മുന്‍പ്, ശേഷം (DC, BC, AC) എന്നിങ്ങനെ ഒരു കാല നിര്‍ണയം കൂടെ ഇനി നമുക്കിടയില്‍ പരിചിതമായിത്തീരും. കൊവിഡ് 19 നു മുമ്പുള്ള അവസ്ഥയില്‍ നിന്നും ലോക രാജ്യങ്ങള്‍ക്കു മുഴുവനും ഇനി സമൂലമായ മാറ്റങ്ങള്‍ സംഭവിക്കും എന്നതു തീര്‍ച്ചയാണ്. അതില്‍ ഏറെക്കുറെ ഉറപ്പുള്ള ഒരു പ്രതിഭാസമാണ് രാഷ്ട്രങ്ങള്‍ […]

ഇനിയെന്നാണ് മനുഷ്യന്‍ മൃഗങ്ങളെ ഉള്‍കൊള്ളുന്നത്?

ഇനിയെന്നാണ് മനുഷ്യന്‍ മൃഗങ്ങളെ ഉള്‍കൊള്ളുന്നത്?

മൃഗങ്ങളോടുള്ള മനുഷ്യന്റെ സമീപനങ്ങള്‍ കുറച്ചു കാലങ്ങളായി അത്ര നന്നല്ല. ലോക രാഷ്ട്രങ്ങളുടെ സമീപകാല അനുഭവങ്ങളും, ഇക്കാര്യം ശരിവെക്കുന്നുണ്ട്. കൊവിഡ് 19 പരത്തിയിട്ടുള്ള ഭീതിയുടെ നിഴലിലിരുന്ന് ജനം വിചിന്തനം നടത്തേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ വിഷയം. ചൈനയിലെ വുഹാന്‍ നോണ്‍വെജ് മാര്‍ക്കറ്റില്‍ നിന്നാണ് മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന് ഏറെക്കുറെ ലോകം ഉറപ്പിച്ചു കഴിഞ്ഞു. വന്യമായ ഭക്ഷണരീതി കൊണ്ട് ലോകം മുഴുവന്‍ പണ്ടേ അറിയപ്പെട്ടതാണ് വുഹാന്‍ നഗരം. യഥാര്‍ത്ഥത്തില്‍, ചൈനയുടെ വലിയ ജനസംഖ്യയുടെ ന്യൂനാല്‍ ന്യൂനപക്ഷമായ […]

ഹിജ്‌റ: നവനാഗരികതയിലേക്കുള്ള പ്രയാണം

ഹിജ്‌റ: നവനാഗരികതയിലേക്കുള്ള പ്രയാണം

ഇസ്ലാമിക ചരിത്രത്തില്‍ എക്കാലത്തും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹിജ്റ. മക്കയില്‍ ഇസ്ലാമിക പ്രബോധനത്തിന് ക്ലേശം അനുഭവപ്പെട്ടപ്പോഴാണ് മദീനയിലേക്ക് നബി തങ്ങളും സംഘവും യാത്ര ചെയ്തുതുടങ്ങിയത്. അബ്സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷമായിരുന്നു നബി തങ്ങള്‍ ഹിജ്റക്ക് വേണ്ടി മദീന തിരഞ്ഞെടുത്തത്. ഇസ്ലാമിക കലണ്ടര്‍ ക്രമപ്പെടുത്തിയത് ഹിജ്റയെ അടിസ്ഥാനമാക്കിയാണ്. മദീനയിലേക്കുള്ള കുടിയേറ്റം ധാരാളമായിചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുകയായിരുന്നില്ല. മൂന്നുവര്‍ഷത്തോളമുള്ള തയാറെടുപ്പുകള്‍ക്ക് ശേഷമാണ് നബിയും സംഘവും ഹിജ്റക്ക് തീരുമാനിച്ചത്. വ്യത്യസ്ത സമയങ്ങളിലായി ഒറ്റയ്ക്കും കൂട്ടമായും വിശ്വാസികള്‍ മദീനയിലേക്ക് കുടിയേറി തുടങ്ങി. സ്വന്തം […]

സല്‍തനത്തിന്റെ കാലങ്ങള്‍

സല്‍തനത്തിന്റെ കാലങ്ങള്‍

സൈന്ധവ സംസ്‌കാര കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന നാഗരിക സംസ്‌കാരം ആര്യന്മാരുടെ വരവോടെ അസ്തമിച്ചു തുടങ്ങി. വലിയ പട്ടണങ്ങളും ക്ഷേത്ര പട്ടണങ്ങളും ഗുപ്തന്മാരുടെ കാലത്തോടെ നിഷ്പ്രഭമായിക്കൊണ്ടിരുന്നു. ജാതിവ്യവസ്ഥ കര്‍ശനമാക്കുക വഴി പട്ടണത്തിന്റെ കാവല്‍ഭടന്മാരായിരുന്ന കരകൗശല വിദഗ്ധര്‍ പിന്നോട്ട് തള്ളപ്പെടുകയും നഗരങ്ങള്‍ അവര്‍ക്ക് അന്യമാവുകയും ചെയ്തു. സുല്‍ത്താന്മാര്‍ പട്ടണ സംസ്‌കാരത്തെ തിരികെ കൊണ്ടുവന്നു. പട്ടണങ്ങള്‍ എല്ലാവര്‍ക്കും തുറന്നുകൊടുത്തു. അതേസമയം ഗ്രാമത്തിലെ ഗോത്ര സംസ്‌കാരങ്ങളെ ഉടച്ചുവാര്‍ക്കാനൊന്നും സുല്‍ത്താന്മാര്‍ മെനക്കെട്ടില്ല. ഗ്രാമീണരുമായി അവര്‍ക്ക് നേരിട്ട് ബന്ധവുമുണ്ടായില്ല. പകരം ഗ്രാമത്തലവന്മാരായ ഖുദ്, മുഖദ്ദം, ചൗധരി, […]