By രിസാല on April 28, 2020
1383, Article, Articles, Issue
ഇസ്ലാമിക നിയമപ്രകാരമുള്ള നോമ്പിന് അറബി ഭാഷയില്‍ സൗമ് എന്നാണ് പ്രയോഗം. പിടിച്ചുനിര്‍ത്തുക, അടക്കിനിര്‍ത്തുക എന്നൊക്കെയാണ് ഭാഷാന്തരം. ഈയര്‍ത്തിലുള്ള ഒരു വാക്കുകൊണ്ട് ഇസ്ലാമിലെ നോമ്പിനെ പരാമര്‍ശിക്കാനുള്ള കാരണം നോമ്പിന്റെ ആന്തരിക ചൈതന്യമുള്കൊണ്ടിട്ടുള്ളവര്ക്ക് അജ്ഞാതമല്ല. ലോക്ക്ഡൗണ്‍ കാലത്ത് നോമ്പു വരുമ്പോള്‍ മുസ്ലിംകളല്ലാത്ത ഏതാണ്ടെല്ലാവര്‍ക്കും ഇത് എളുപ്പം ഗ്രഹിക്കാനാവും. സാമൂഹ്യ സുരക്ഷക്കായി പലപ്പോഴായി കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ ചങ്ങലകളായി കണ്ട് പുഛിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എല്ലാത്തരം നിയന്ത്രണങ്ങളുടെയും വിലങ്ങുകളുടെയും ആകെത്തുകയാണ് മതമെന്ന് അത്തരക്കാര്‍ നിരീക്ഷിക്കാറുമുണ്ട്. ആ നിരീക്ഷണം ശുഷ്ക്കമായ ആലോചനകളില്‍ നിന്ന് പുറത്ത് […]
By രിസാല on April 28, 2020
1383, Article, Articles, Issue
അവയിലധികവും ലോകം കേള്‍ക്കുന്നത് വേദക്കാര്‍ താമസിച്ചിരുന്ന മദീനത്ത് തിരുപ്രവാചകന് എത്തുന്നതിന് മുമ്പ്! പലതും ബൈബിള്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിത്തന്നെ. ബൈബിള്‍ പറഞ്ഞതുപോലെ പറഞ്ഞാല്‍ അത് പകര്‍പ്പ്! വ്യത്യസ്തമായിപ്പറഞ്ഞാലോ, അത് അബദ്ധം ഇപ്പോള്‍ ചിലര്‍ ഇതും പറഞ്ഞ് ഇറങ്ങിയിരിക്കുന്നു. അവരുണ്ടാക്കുന്ന ചില ആശയക്കുഴപ്പങ്ങള്‍ക്ക് നിവാരണമാണ് ഈ പഠനം. സ്വര്‍ണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ? …മോശെയുടെ സഹോദരന് അഹറോന് (ഹാറൂന്‍)ആണ് ഇസ്റാഈല്യര്‍ക്ക് പശുക്കുട്ടിയുടെ സ്വര്‍ണ്ണവിഗ്രഹം നിര്‍മിച്ച് കൊടുത്തതെന്ന് ബൈബിള്‍. എന്നാല്‍, ഇതു ചെയ്തത് സാമിരി (ശമരിയക്കാരന് ) ആണെന്ന് […]
By രിസാല on April 28, 2020
1383, Article, Articles, Issue
ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ദ്രുതഗതിയില്‍ ചലിച്ച് കൊണ്ടിരുന്ന മനുഷ്യവംശം സഡന്‍ ബ്രേക്കിട്ട പോലെ നിശ്ചലമായിപ്പോയി. നിത്യജീവിതത്തിലെ വരുമാനമാര്‍ഗങ്ങളും തൊഴിലിടങ്ങളും നിലച്ചു. മനുഷ്യന്റെ ബലഹീനതയും ദീനതയും പരിപൂര്‍ണാര്‍ത്ഥത്തില്‍ വെളിവായി. ഇത്തരമൊരു ഘട്ടത്തിലേക്കാണ് വിശ്വാസിയുടെ വസന്തകാലമായ റമളാന്‍ കടന്നുവരുന്നത്. അപ്പോഴും വിശ്വാസി നിരാശനല്ല. ഏതവസരവും അനുകൂലമാക്കി മാറ്റാനുള്ള ഇസ്ലാമിക ദര്‍ശനത്തിന്റെ കാലിക ക്ഷമത മുസ്ലിമിനെ അത്ഭുതാവഹമായി അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു. വിശ്വാസി എല്ലായ്പോഴും നന്മ വിളയിക്കുന്നു. ദുരന്തമോ അപകടമോ സംഭവിച്ചാല്‍ അവന് കൈകൊള്ളുന്ന ക്ഷമയും സഹനവും നന്മയാണ്. ആനന്ദനിമിഷങ്ങളിലെ കൃതജ്ഞതാര്പ്പണത്തിനും […]
By രിസാല on April 28, 2020
1383, Article, Articles, Issue
പുതുജീവിതത്തിന്റെ പച്ചത്തുരുത്തു തേടി അമ്പത്തെട്ടു ദിവസം മുമ്പ് പഴയൊരു മീന്‍പിടിത്ത ബോട്ടില്‍ കയറി യാത്ര തുടരുമ്പോള്‍ കൊവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലുമില്ലായിരുന്നു. ബംഗ്ലാദേശ് -മ്യാന്മര് അതിര്‍ത്തിയില്‍നിന്ന് പുറപ്പെട്ട് ദിവസങ്ങള്‍നീണ്ട പ്രയാണത്തിനൊടുവില്‍ അവര്‍ മലേഷ്യന്‍ തീരത്ത് എത്തുമ്പോള്‍ കൊവിഡിനെക്കുറിച്ചുമാത്രമാണ് ലോകം സംസാരിച്ചുകൊണ്ടിരുന്നത്. മഹാമാരിയെപ്പേടിച്ച് മലേഷ്യ ആ ബോട്ടിനെ ആട്ടിപ്പായിച്ചു. തായ്ലന്‍ഡിന്റെ തീരത്തും അഭയം കിട്ടിയില്ല. കരകാണാത്ത കടലില്‍ നിലയില്ലാതെ ആഴ്ചകളോളമാണവര് അലഞ്ഞുതിരിഞ്ഞത്. അപ്പോഴേക്കും കൈയില്‍ കരുതിയ ഭക്ഷണവും വെള്ളവും തീര്‍ന്നു. ബോട്ടിലെ എണ്ണയും തീരാറായി. പട്ടിണിയിലും ചൂടിലും […]
By രിസാല on April 26, 2020
1383, Article, Articles, Issue
മഹാമാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് 19 വ്യാപനത്തിന്റെ തീവത്ര മനസ്സിലാക്കേണ്ടത് കഴിഞ്ഞ കാലങ്ങളില്‍ മനുഷ്യരാശിയെ ബാധിച്ച വൈറസ് രോഗങ്ങളുമായി അതിനെ താരത്യമം ചെയ്തുകൊണ്ടാണ്. അങ്ങനെ നോക്കിയാല്‍, ഭാഗ്യവശാല്‍ നോവല്‍ കൊറോണ അത്ര ഭീകരനൊന്നുമല്ല. ഉദാഹരണത്തിന്, മെസില്സ് തുടങ്ങിയ വൈറസുകള്‍ ഒരു വിദ്യാര്‍ഥിക്കു പകര്‍ന്നു കഴിഞ്ഞാല്‍ സ്കൂളില്‍ ശരാശരി 18 വിദ്യാര്ഥികളിലേക്കെങ്കിലും രോഗം വ്യാപിക്കുമായിരുന്നു. കൊറോണയാകട്ടെ, ഒരാളില്‍ നിന്നും 3 മുതല്‍ 4 ( സാര്‍സ് കൊറോണ പക്ഷേ ഇത്ര വരില്ല) പേര്‍ക്കു മാത്രമേ ശരാശരി പകരുകയുള്ളൂ. വൈറസ് […]