ആഘോഷം അകത്തൊതുങ്ങിയ കാലം
യുദ്ധവും രോഗവും ഒരുപോലെയാണ്. രണ്ടും മനുഷ്യകുലത്തിന് നാശം ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, പ്രവചനാതീതമായ മാര്‍ഗങ്ങളിലൂടെ തലമുറകളുടെ ഭാവിയെ കൂരിരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. യുദ്ധം പലപ്പോഴും കലാശിക്കാറ് മാരകമായ പകര്‍ച്ചവ്യാധികളിലാണ്. മഹാമാരികള്‍ കടന്നുവരുന്നതാവട്ടെ യുദ്ധം പോലെയാണ്. എന്തു ക്രൂരതകളും അത് പുറത്തെടുക്കും. അതുകൊണ്ടാവണം വില്യം ഷേക്‌സ്പിയറുടെ കാലഘട്ടത്തില്‍ എല്ലാ അനര്‍ഥങ്ങളുടെയും വിളനിലമായി യുദ്ധത്തെയും രോഗത്തെയും കണ്ടത്. വൈറസിനെയും ബാക്ടീരിയെയും കുറിച്ച് പരിജ്ഞാനമില്ലാത്ത ആ കാലഘട്ടത്തില്‍ പ്ലേഗും കോളറയും പരത്തിയ ‘ചെറിയ ജീവികളെ’ കൊടുങ്കാറ്റിനോടാണത്രെ സമീകരിച്ചത്. ആഞ്ഞടിക്കുന്ന കാറ്റില്‍ എത്രയെത്ര മനുഷ്യജന്മങ്ങള്‍ ഉലഞ്ഞുതീര്‍ന്നിട്ടുണ്ട്. […]