പ്രേക്ഷകരുടെ ആവശ്യം തീരുമാനിക്കേണ്ടത് മാധ്യമങ്ങളോ?
അമേരിക്കന്‍ റേഡിയോ പ്രക്ഷേപണ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തതും ലോകമെമ്പാടുമുള്ള ബഹുജന മാധ്യമവിദ്യാര്‍ഥികള്‍ കേട്ടുപരിചയിച്ചതുമായ ഒരു സംഭവമാണ് ഓര്‍സോണ്‍ വെല്‍സിന്റെ വിഖ്യാതമായ റേഡിയോ നാടക പരിപാടി. പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ ഓര്‍സണ്‍ വെല്‍സ് 19-ാം നൂറ്റാണ്ടില്‍ എച്ച് ജി വെല്‍സ് എഴുതിയ സയന്‍സ് ഫിക്ഷന്‍ നോവലായ വാര്‍ ഓഫ് ദി വേള്‍ഡ്‌സിനെ അമേരിക്കന്‍ ദേശീയ റേഡിയോയില്‍ നാടക രൂപത്തില്‍ അവതരിപ്പിച്ച സംഭവമാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ ഇടംപിടിക്കത്തക്ക വിധം സംഭവബഹുലമായി മാറിയത്. 1938 ഒക്ടോബര്‍ 30ന് രാത്രി എട്ട് മണിക്ക് […]