തിരുനബി ഭക്ഷിച്ചതും വര്‍ജിച്ചതും
തിരുനബിക്ക് ഭക്ഷണത്തോടുള്ള മനോഭാവം തന്നെ വ്യത്യസ്തമാണ്. ഭക്ഷണം ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായല്ല നബി കാണുന്നത്. പലപ്പോഴും വിശപ്പ് സഹിച്ചായിരുന്നു നബിജീവിതം. ഒരേ ദിവസം രണ്ടു നേരം അവിടുന്ന് ഭക്ഷണം കഴിക്കില്ല. ദിവസങ്ങളോളം മുത്ത്‌നബിയുടെ വീട്ടില്‍ അടുപ്പു പുകയാറില്ല. നബിയുടെ(സ്വ) വിയോഗത്തിന് ശേഷമുള്ള ഒരു സംഭവമുണ്ട്. ആഇശാ ബീവിക്ക് ഒരാള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചുകൊടുത്തു. കണ്ടയുടന്‍ ബീവി കരഞ്ഞു. തിരുനബി ഭക്ഷണത്തില്‍ കാണിച്ച ലാളിത്യമോര്‍ത്തായിരുന്നു അത്. തിരുനബി(സ്വ) മയമുള്ള പത്തിരി കഴിക്കാറില്ല എന്ന് സഹ്ല്‍(റ) പറയുന്നുണ്ട്. ആരാധനക്ക് […]