വോട്ടുകള്‍ നിവേദിച്ചാലും കണ്ണുതുറക്കില്ല ബ്രാഹ്മണ്യം!
1931ലാണ് ഗാന്ധിജിയും അംബേദ്ക്കറും ആദ്യമായി കണ്ടുമുട്ടുന്നത്. മൂര്‍ച്ചയുള്ള വാക്കുകളാല്‍ എന്തുകൊണ്ട് താങ്കള്‍ കോണ്‍ഗ്രസിനെ (അതുവഴി രാജ്യവിമോചന പ്രസ്ഥാനത്തെ) വിമര്‍ശിക്കുന്നുവെന്നായിരുന്നു ഗാന്ധിജിക്ക് ചോദിക്കാനുണ്ടായിരുന്നത്. അംബേദ്കര്‍ക്ക് കുടുതല്‍ ചിന്തിക്കേണ്ടിവന്നില്ല. ”ഗാന്ധിജീ, എനിക്ക് മാതൃരാജ്യമില്ല. സ്വന്തമായി പേരുള്ള ഒരു അസ്പൃശ്യനും ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നില്ല.” പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആശയപോരാട്ടത്തിന്റെ തുടക്കമായിരുന്നു ആ സംഭാഷണം. ധിഷണയുടെ ഭിന്നധ്രുവങ്ങളില്‍ കഴിയുന്ന രണ്ടു ജീനിയസ്സുകള്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചിന്തകൊണ്ടും ജീവിതംകൊണ്ടും പിന്നീട് നിരന്തരം ഏറ്റുമുട്ടി. ഇരുവരും ലക്ഷ്യമിട്ടത് അധഃസ്ഥിതന്റെ മോചനമായിരുന്നു. പക്ഷേ അതിനു കണ്ടെത്തിയ മാര്‍ഗങ്ങള്‍ […]