തദ്ദേശഭരണത്തിന്റെ അലകും പിടിയും
ജനാധിപത്യത്തിലെ ഉത്സവങ്ങളായാണ് തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. വ്യാജങ്ങള്‍ പ്രചരിപ്പിച്ചും ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ചും ജനഹിതം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്ന കാലം, ഉത്സവങ്ങളുടെ പൊലിമ കുറഞ്ഞിട്ടുണ്ട്. ഇത്തരമൊരു കാലത്താണ് കേരളം പ്രാദേശിക സര്‍ക്കാരുകളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തൊട്ടുപിറകെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുവെന്നത് കൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട് ഇക്കുറി. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പതിവുള്ള നിറപ്പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മറ്റും വോട്ടര്‍മാരിലേക്ക് പരമാവധി എത്താന്‍ ശ്രമിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പ്രത്യക്ഷപ്പെടുന്ന ചുവരെഴുത്തുകളാണ് മുന്‍കാലത്ത് ആസന്നമായ […]