1428

ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഉച്ചനേരത്തെ ഇടവേളയാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും കേന്ദ്രം ഭരിക്കുന്ന മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലല്ലോ? അതേക്കുറിച്ചായിരുന്നു തുടക്കം. ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ സംഘപരിവാറിന്റെ മണ്ടത്തരങ്ങളെന്ന അതിലളിത തീര്‍പ്പിലേക്ക് അതിഗുരുതരമായ ഒരു തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തെ ചുരുക്കിക്കെട്ടി. അയത്‌നലളിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് സര്‍വേകളിലേക്ക് ചര്‍ച്ച നീണ്ടു. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ അടക്കം പത്രിക തള്ളിയതിനെ ലഘൂകരിക്കാന്‍ പുറപ്പെട്ട ചിരിയുടെ ബാക്കി ചാനലുകള്‍ നടത്തിവരുന്ന ചര്‍ച്ചകളിലേക്കും പടര്‍ന്നു. എന്തൊരു തമാശയാണിതെന്ന അടിക്കുറിപ്പുകള്‍ ചിരികളുടെ ഇടവേളകളിലേക്ക് ചേര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പ് തന്നെ […]

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, 1959ലെ വിമോചന സമരം, 1967ലെ സപ്തകക്ഷി മുന്നണി, 1992ലെ ബാബ്രി മസ്ജിദിന്റെ തകര്‍ച്ച – കേരളത്തിലെ രാഷ്ട്രീയത്തെ സവിശേഷമായി സ്വാധീനിച്ച ഘട്ടങ്ങളാണിതൊക്കെ. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയതും ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലൊരു സവിശേഷ ഘട്ടമാണ് 2021ലെ തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുണ്ട്. ഇടതുപക്ഷം പ്രതീക്ഷിക്കുന്ന അധികാരത്തുടര്‍ച്ചയാണെങ്കിലും ഐക്യമുന്നണി വിശ്വസിക്കുന്ന ഭരണമാറ്റമായാലും. അത്രയും സവിശേഷതയും പ്രാധാന്യവും ഈ തിരഞ്ഞെടുപ്പിനുണ്ടോ? കേരള രാഷ്ട്രീയത്തില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളേക്കാളെല്ലാം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. […]