പ്രപഞ്ചനാഥനെ കണ്‍കുളിര്‍ക്കെ കാണുന്ന നേരം
വ്രതം എനിക്കുള്ളതാണെന്നും ഞാനതിന് പ്രതിഫലം നല്‍കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. വ്രതമെടുക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വര്‍ധിച്ച പ്രതിഫലത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ‘നോമ്പുകാര്‍ രണ്ടു വിധമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് അന്നപാനീയങ്ങളും ഭോഗേച്ഛയും ഒഴിവാക്കുന്നവരാണ് ഒരു വിഭാഗം. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ് അവരുടെ ആഗ്രഹം. പ്രതിഫലം കാംക്ഷിച്ചു കൊണ്ട് അല്ലാഹുവിനു വേണ്ടി പണിയെടുക്കുന്നവരാണവര്‍. അതിനു വേണ്ടിയുള്ള വ്യാപാരമാണവരുടേത്. അല്ലാഹു അവര്‍ക്ക് വര്‍ധിച്ച പ്രതിഫലം നല്‍കും. അവരെയൊരിക്കലും നിരാശരാക്കുകയില്ല. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് വര്‍ധിച്ച പ്രതിഫലം […]