1477

ആറ്റപ്പൂ

ആറ്റപ്പൂ

പൂ പോലെ പരിശുദ്ധമായിരുന്നു ആറ്റപ്പൂ. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ മുതിര്‍ന്നവരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെ ആറ്റപ്പൂ എന്ന് വാല്‍സല്യത്തോടെ വിളിച്ചത് ആ മനസിന്റെ സുഗന്ധം കൂടിയറിഞ്ഞാണോ? രണ്ടു പതിറ്റാണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലും അല്ലാതെയും അടുത്തു കാണാറുണ്ട്. തിരക്കുകള്‍ക്കിടയിലാണെങ്കിലും നിഷ്കളങ്കമായ ആ പുഞ്ചിരിയോടെ  ആദ്യത്തെ ചോദ്യം “എന്തെങ്കിലും കഴിച്ചോ’ എന്നാവും. നമ്മുടെ ഹൃദയത്തില്‍ ഏറ്റവും ഉയരങ്ങളിലിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അകത്തു പോയി പഴങ്ങളുമായി വന്ന് അത് കഴിപ്പിച്ച ശേഷം ഒന്നിലേറെ […]

ഹിന്ദു ഒരു സംസ്‌കാരവും ഇസ്‌ലാം മതവുമാകുന്നതെങ്ങനെ?

ഹിന്ദു ഒരു സംസ്‌കാരവും  ഇസ്‌ലാം മതവുമാകുന്നതെങ്ങനെ?

മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബിനെതിരായ ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങളും മുസ്‌ലിം സ്ത്രീകള്‍ക്ക് ചില കനത്ത ബാധ്യതകള്‍ നല്‍കുന്നുണ്ട്. മതത്തെ പൂര്‍ണമായും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഈ സ്ത്രീകള്‍ അവരുടെ മതഭക്തിയെ കുറിച്ച് വിശദീകരിക്കണം. അതോടൊപ്പം സെക്കുലറാണെന്ന് തെളിയിക്കുകയും വേണം. മതേതരത്വത്തിന്റെ മേല്‍വസ്ത്രം ധരിച്ചു നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും ലിബറലിസത്തിന്റെ വക്താക്കളാണ്. സ്വതന്ത്ര ഇച്ഛപ്രകാരം ആര്‍ക്കും ഏതു വസ്ത്രവും ധരിക്കാമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ അവര്‍ നമ്മെ അതിശയിപ്പിക്കുന്നു. എന്തുകൊണ്ടാണവര്‍ മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കുമ്പോള്‍ […]

ഭൂതകാലത്തെ തിരുത്തുകയാണ് സി പി ഐ എം

ഭൂതകാലത്തെ തിരുത്തുകയാണ് സി പി ഐ എം

എം ജി എസ് നാരായണന്റെ ഒരു സംഭാഷണം ഓര്‍ക്കുന്നു. സി പി എമ്മിനെക്കുറിച്ചാണ്. “”നമ്മള്‍ ഇപ്പോള്‍ മനസിലാക്കുന്ന ഒരു കാര്യം, അല്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ ശരി എന്ന് തോന്നുന്ന ഒരു കാര്യം സി പി എമ്മിന് മനസിലാകണമെങ്കില്‍ മിനിമം 25 കൊല്ലമെങ്കിലും വേണം. പക്ഷേ, അവരത് മനസിലാക്കിക്കഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് അവര് 25 കൊല്ലം മറികടക്കും. എന്നുവെച്ചാല്‍ 25 കൊല്ലം മുന്‍പ് മനസിലാക്കിയ നമ്മളെ ഒറ്റദിവസം കൊണ്ട് മറികടക്കുമെന്ന്.” സി പി എമ്മിനെക്കുറിച്ചുള്ള ഇപ്പോള്‍ ഓര്‍മയില്ലാത്ത […]