1480

ഖൂ അൻഫുസകും വ അഹ്ലീകും

ഖൂ അൻഫുസകും  വ അഹ്ലീകും

ഉറുദി എന്നാൽ ഉപദേശം എന്ന അർത്ഥത്തിലുള്ള മറ്റൊരു വാക്കാണ്. വടക്കൻ പ്രദേശങ്ങളിൽ ആണ് ഉറുദി എന്ന് കൂടുതൽ പറയുന്നത്. കോഴിക്കോട്, മലപ്പുറം മേഖലകളിലെല്ലാം വഅള് എന്നാണ് പറയുക. അതായത് ഉറുദി എന്നതിന്റെ അറബി ഭാഷാന്തരം. ദർസിൽ പഠിക്കുന്ന കാലത്ത് പള്ളിയിൽ വഅളിന് പോയിട്ടാണ് പ്രസംഗം പഠിക്കുന്നത്. ഉജ്ജ്വല വാഗ്മികളായി പ്രശോഭിച്ച പണ്ഡിതൻമാരുടെയെല്ലാം പ്രഭാഷണജീവിതം തുടങ്ങുന്നതും പരിശീലനങ്ങൾ ആരംഭിക്കുന്നതും ദർസ് കാലഘട്ടത്തിലാണ്. അന്ന് ഒന്നാം ദർസിലെ കിതാബോത്ത് തന്നെ വഅളിന്റെ ശൈലിയിലായിരിക്കും. ഫത്ഹുൽ മുഈനും ബുഖാരിയും മുസ്‌ലിമും എന്നു […]

റമളാനിലെ സ്വർഗത്തോപ്പുകൾ

റമളാനിലെ  സ്വർഗത്തോപ്പുകൾ

എൺപതിന്റെ ഒരു ആംപ്ലിഫയർ, രണ്ട് ഹോൺ, 2/3 പെട്രോ മാക്സുകൾ; നല്ലൊരു പാതിരാ വഅളിന്ന് അരങ്ങൊരുങ്ങിയിരുന്നു മുമ്പ്. അന്ന്, കിട്ടുന്ന വാഹനത്തിലൊക്കെ കയറിപ്പറ്റി കഷ്ടപ്പെട്ടാണ് പ്രഭാഷകൻ വേദിയിലെത്തുന്നത്. അദ്ദേഹം വന്നതിന്റെ സാഹസവും ത്യാഗവും സംഘാടകർ അറിഞ്ഞുകൊള്ളണമെന്നില്ല. അതൊക്കെ അദ്ദേഹം ഫീ സബീലില്ലാഹിയിലേക്ക് നീക്കിവെച്ചിട്ടുണ്ടാകും. ജനം നന്നാവണം. താൻ തന്നെയും സംസ്കരിക്കപ്പെടണം, ഇതിൽകവിഞ്ഞ മറ്റുചിന്തകളില്ല. ഏതാണ്ട് മൂന്ന് മണിക്കൂറൊക്കെ വഅള് നീണ്ടുനിൽക്കും. അതിൽ ലേലവും സമാപന പ്രാർഥനയുമൊക്കെ കഴിഞ്ഞാൽ നാല് നാലര മണിക്കൂറിലേക്ക് മതപ്രസംഗപരമ്പരകൾ നീളും. ജനങ്ങൾക്കിതൊന്നും മുഷിക്കില്ല. […]

ആശീര്‍വദിച്ചു കിട്ടിയ അനുവാദങ്ങള്‍

ആശീര്‍വദിച്ചു കിട്ടിയ  അനുവാദങ്ങള്‍

നാല്പത്തിമൂന്ന് കൊല്ലമായി വഅ്‌ള് രംഗത്തെത്തിയിട്ട്. തുടക്കം ഇരുമ്പുചോല കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ(ന.മ.) ദര്‍സില്‍ നിന്നാണ്. അവിടെയായിരുന്നു ആദ്യ പഠനം. ചെറിയ കുട്ടിയാണ്. 10-11 വയസേ ആയിട്ടുള്ളൂ. വെള്ളിയാഴ്ചയാകുമ്പോള്‍ ദര്‍സിലെ വലിയ മുതഅല്ലിമുകള്‍ പറയും. “ഇന്നിവിടെ തങ്ങളെ വഅ്‌ളാണ്.’ ഓരോ വെള്ളിയാഴ്ചയും ഇതാവര്‍ത്തിക്കും. കൈപ്പറ്റ ഉസ്താദിന്റെ മുമ്പില്‍ വഅ്‌ള് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. വലിയ വലിയ പണ്ഡിതന്മാര്‍ വരെ അവരെ മുന്നില്‍ വിനയാന്വിതരായി മിണ്ടാതിരിക്കാറാണ് പതിവ്. എ പി ഉസ്താദ്, കോട്ടുമല ഉസ്താദിനെപ്പോലോത്തവരെല്ലാം അവിടെ വലിയ ചര്‍ച്ചക്കായി വരുന്നത് […]

വെള്ളിയാഴ്ചയിലെ ഉറുദികൾ

വെള്ളിയാഴ്ചയിലെ ഉറുദികൾ

പള്ളികള്‍ ജനങ്ങളെ ദീനിലേക്ക് അടുപ്പിക്കാനുള്ള ആത്മീയ കേന്ദ്രങ്ങളാണ്. അല്ലാഹുവിനെയും റസൂലിനെയും(സ്വ) അനുസരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പാഠശാലകളാണ്. മദീനയിലെ പള്ളിയാണ് ഇസ്‌ലാമില്‍ തസ്‌കിയതിന്റെ പ്രഥമ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. റസൂല്‍(സ്വ) പള്ളിയിലാണ് ഏറ്റവും കൂടുതല്‍ ഉദ്ബോധനങ്ങള്‍, ഉറുദികള്‍, ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നാദാപുരം ഭാഗത്ത് പരിശുദ്ധ റമളാനായാല്‍ പള്ളികള്‍ സജീവമായിരിക്കും. ജനങ്ങളില്‍ പലരും ളുഹ്റ് സമയത്തിന് മുമ്പേ തന്നെ പള്ളിയില്‍ വന്ന് ഖുര്‍ആൻ ഓതുന്നതും ളുഹ്റ് നിസ്‌കാരം കഴിഞ്ഞ് അസര്‍ വരെ ഇല്‍മ് കേള്‍ക്കുന്നതും ആ സജീവതയുടെ […]

ആശയവ്യക്തതയുടെ ഹൃദയഭാഷണങ്ങൾ

ആശയവ്യക്തതയുടെ  ഹൃദയഭാഷണങ്ങൾ

അരനൂറ്റാണ്ടിലേറെയായി പ്രഭാഷണവേദികളിലുണ്ട് ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം. പരിചയക്കാരും സംഘടനാബന്ധുക്കളും ആദരവോടെ സംബോധന ചെയ്യുന്നത് ചെറിയ എ പി ഉസ്താദ് എന്നാണ്. എ പി എന്നാൽ ആലോൽ പറമ്പിൽ. നാട് കൊടുവള്ളിക്കടുത്ത കരുവമ്പൊയിൽ ആണെങ്കിലും പേരിനൊപ്പം ഉള്ളത് കാന്തപുരം എന്ന സ്ഥലപ്പേരാണ്. മുതഅല്ലിമായും മുദരിസായും ദീർഘകാലം കാന്തപുരത്തുണ്ടായിരുന്നു എ പി മുഹമ്മദ് മുസ്‌ലിയാർ. ഇനീഷ്യൽ മാത്രമല്ല രൂപത്തിലെ സാമ്യവും പ്രഭാഷണത്തിലെ ഗാംഭീര്യവും സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിനെ ഓർമിപ്പിക്കുന്നു എന്നതുകൊണ്ടാകണം ചെറിയ എ പി […]