ഉസ്താദിന്റെ വീട്ടിലെ നോമ്പുകാലങ്ങൾ
പഴയ കാലത്ത് റമളാനിലേക്കുള്ള ഒരുക്കങ്ങൾ ശഅബാൻ മാസത്തിൽ തന്നെ തുടങ്ങും. ഇന്നത്തെ അപേക്ഷിച്ച് ആ തയാറെടുപ്പുകൾ തകൃതിയോടെയും ആവേശത്തോടെയുമായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. വീടും പരിസരവും വൃത്തിയാക്കുന്നതാണ് ആദ്യപടി. അടുക്കളയിലെ പാത്രങ്ങളും മറ്റും കഴുകിയും തുടച്ചും വൃത്തിയാക്കും. നോമ്പുകാലത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നേരത്തെ വാങ്ങി കഴുകി ഉണക്കി സൂക്ഷിക്കും. എന്തു സാധനമായാലും അവയിൽ ഏറ്റവും മേന്മയുള്ള, മികച്ച ഓഹരി നോമ്പുകാലത്തേക്ക് പ്രത്യേകമായി മാറ്റിവെക്കും. ഇന്ന് എന്തുവേണമെങ്കിലും അങ്ങാടിയിലേക്ക് ഇറങ്ങിയാൽ ഉടനെ കിട്ടുമല്ലോ. അന്ന് അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നില്ല. ലഭിക്കുന്ന […]