ജീവിതത്തിന്റെ ചട്ടക്കൂട്
മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ചില വിശ്വാസങ്ങളെ നെഞ്ചിലേറ്റുകയും കർമങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ വിശ്വാസിയല്ല എന്നുപറയുന്നവര്‍ പോലും വിശ്വാസിയുടെ വിശ്വാസം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഒന്ന് തെറ്റാണെന്ന വിശ്വാസം സ്വാഭാവികമായും മറ്റേത് അഥവാ തന്റേത് മാത്രം ശരിയാണെന്ന ഉറച്ച വിശ്വാസമാണല്ലോ. അതുകൊണ്ടുതന്നെ മതമെന്ന പേരില്‍ ചിലര്‍ ചിലത് വിശ്വസിക്കുന്നു. ചിലര്‍ മതരഹിതമെന്ന പേരിലോ മതവിരുദ്ധമെന്ന പേരിലോ ചിലത് വിശ്വസിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവരും ദൈവമില്ലായ്മയില്‍ വിശ്വസിക്കുന്നവരും ചില വിശ്വാസത്തിന്റെ അടിമയാണെന്നുപറയാം. രണ്ടും ഒരർഥത്തില്‍ വ്യത്യസ്ത മതമോ വീക്ഷണമോ പ്രത്യയശാസ്ത്രമോ ആണെന്നും […]