കീളക്കരയുടെ റമളാൻ രാത്രികൾ
തമിഴ്നാട്ടിലെ തെക്കൻ തീരപ്രദേശങ്ങളിലെ ചിരപുരാതന ചരിത്ര നഗരങ്ങളിലൊന്നാണ് കീളക്കര. വിശേഷിച്ചും മുസ്‌ലിം നാഗരികത തുളുമ്പി നിൽക്കുന്ന ദേശം. റസൂലിന്റെ(സ്വ) കാലം മുതലേ ഇസ്‌ലാമിന്റെ സൗരഭ്യത്തെ വരവേൽക്കാൻ കീളക്കരക്കായിട്ടുണ്ടെന്നതാണ് ചരിത്രം. കേരളത്തിലെ ചേരമാൻ പള്ളി നിർമിച്ച അതേ വർഷം തന്നെ നിർമിക്കപ്പെട്ട “കടൽക്കരൈ’ പള്ളി ഓർക്കുക. പ്രബോധനാർഥം മദീനയിൽനിന്നു ഇന്ത്യൻ തീരപ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചുവന്ന സ്വഹാബികളിൽ ഒരാളുടെ തിരുകരങ്ങളിലാണീ പള്ളി നിർമിച്ചതെന്ന് തെളിയിക്കുന്ന ചെന്തമിഴ് ശിലാഫലകം ഈ പള്ളിക്കകത്തുണ്ട്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പേ അറബികളുമായി കീളക്കരക്ക് നല്ല ബന്ധമുണ്ട്. […]