1491

ഒത്തുചേരാം, തോൾചേർന്നുനിൽക്കാം

ഒത്തുചേരാം,  തോൾചേർന്നുനിൽക്കാം

സംഘം ചേർന്നുകൊണ്ടാണ് അഞ്ചു നേരത്തെ നിർബന്ധ നിസ്കാരങ്ങൾ നിർവഹിക്കേണ്ടത്. ഇസ്‌ലാം ഉദ്ഘോഷിക്കുന്ന സാഹോദര്യവും പരസ്പ ഐക്യവും ഊട്ടിയുറപ്പിക്കാൻ അതിലൂടെയാണ് സാധ്യമാകുന്നത്. ഇസ്‌ലാമിക സമൂഹം സ്വാർഥത വെച്ചുപുലർത്തേണ്ടവരല്ല. സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് ഒറ്റപ്പെട്ട് ജീവിക്കേണ്ടവരുമല്ല. പരസ്പരം ചേർത്തുപിടിച്ചും തോളുരുമ്മി നിന്നും ജീവിക്കേണ്ടവരാണ്. അങ്ങനെ ചെയ്യുമ്പോഴാണ് വിശ്വാസി എന്ന നിലയിലുള്ള തന്റെ കർത്തവ്യം നിർവഹിച്ചവനാകുന്നത്. സംഘ നിസ്കാരം വിശ്വാസികൾക്ക് അതിനുള്ള അവസരമൊരുക്കുന്നു. ഒരു പ്രദേശത്തെ ജനങ്ങളെല്ലാം അഞ്ചു നേരവും സംഘനിസ്കാരത്തിനായി ഒരിടത്ത് ഒത്തുചേരുമ്പോൾ അത് ആ പ്രദേശത്തിന്റെ പരിഛേദമായി മാറുന്നു. […]

ഹിന്ദു ദേശീയത ഒരു വ്യാജനിർമിതിയാണ്

ഹിന്ദു ദേശീയത ഒരു വ്യാജനിർമിതിയാണ്

ഫാഷിസത്തിന്റെ പ്രച്ഛന്നരൂപമായ ഭൂരിപക്ഷാധിപത്യ-കപട ഹിന്ദു ദേശീയവാദത്തെ ഇന്ത്യ കെട്ടിപ്പുണരുമ്പോള്‍ ഫാഷിസം എന്ന പദമുപയോഗിക്കുന്നതില്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളുമൊക്കെ വിപ്രതിപത്തി കാട്ടുന്നുണ്ട്. ആര്‍ എസ് എസ് സൈദ്ധാന്തികര്‍ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കടുത്ത ആരാധകരാണ്. ഹിറ്റ്‌ലര്‍ മഹാനായ ലോകനേതാവായിരുന്നെന്ന് ഇവിടുത്തെ പാഠപുസ്തകത്തില്‍ എഴുതിവച്ചിട്ടുപോലുമുണ്ട്. ഫാഷിസം ഫാഷിസമാകുന്നത് ഒരു നാട് തകര്‍ക്കപ്പെട്ടതിനു ശേഷവും ശതലക്ഷക്കണക്കിനാളുകള്‍ ഗ്യാസ് ചേംബറുകളില്‍ ശ്വാസംമുട്ടി മരിച്ചുകഴിഞ്ഞതിനു ശേഷവും മാത്രമാണെന്ന് വിശ്വസിക്കുന്നവരും കൊടും കുറ്റകൃത്യങ്ങളിലേക്ക് നിയമിച്ചതോ നയിക്കപ്പെടുന്നതോ ആയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഫാഷിസമെന്ന് അംഗീകരിക്കുന്നവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. […]

ഹജ്ജിന്റെ ഹർഷയാത്രകൾ

ഹജ്ജിന്റെ  ഹർഷയാത്രകൾ

കൊച്ചി വിമാനത്താവളത്തിന് സമീപം സിയാൽ അക്കാദമിയിൽ സംവിധാനിച്ച കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2022ലെ ഹജ്ജ് ക്യാമ്പിനിടെ ഒരു വൈകുന്നേരമാണ് ആ ഉമ്മയെ കണ്ടുമുട്ടുന്നത്. ഹജ്ജ് കമ്മിറ്റി നൽകുന്ന യാത്രാരേഖകളും മറ്റും കൈപ്പറ്റാനുള്ള കൗണ്ടറിൽ വന്നപ്പോഴാവണം വെള്ള വസ്ത്രം ധരിച്ചിരിക്കുന്ന എന്നെയവർ കാണുന്നതും “എല്ലാം റാഹത്താവാൻ മോൻ ദുആ ചെയ്യണമെന്ന്’ തെക്കൻ പ്രാദേശിക ഭാഷയിലവർ പറയുന്നതും. അവിടെയപ്പോഴുള്ള മറ്റുള്ളവരോടും അവർ വളരെ താഴ്മയോടെ പ്രാർഥനയഭ്യർഥിക്കുന്നത് കണ്ടു. സ്ത്രീകൾ സംഘമായി യാത്രതിരിക്കുന്ന 3 വിമാനങ്ങൾ പുറപ്പെടുന്ന ദിവസമായതിനാൽ തന്നെ […]

ഭയന്നുവിറച്ച ഇന്ത്യയുടെ തേങ്ങൽ

ഭയന്നുവിറച്ച  ഇന്ത്യയുടെ തേങ്ങൽ

മുപ്പത്തഞ്ചുകാരിയാണ് സയീന്‍ പര്‍വീണ്‍ ബാനോ. വീട്ടു ജോലിക്കാരി. നാലു ആണ്‍കുട്ടികളുടെ മാതാവ്. ഏപ്രില്‍ 11 ന് പുലര്‍ച്ചെ ഒരു മണിക്ക് ഹസന്‍ നഗറിലെ അവരുടെ വീട്ടില്‍ വെച്ച് അവരുടെ ഭര്‍ത്താവ് ലിയാഖത് അലിയെ പൊലീസുകാര്‍ മര്‍ദിച്ചവശനാക്കി. സ്‌കൂട്ടര്‍ മെക്കാനിക്കാണ് ലിയാഖത്. പൊലീസ് അക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയ സയീനിനെ പൊലീസുകാര്‍ പരിഹസിച്ചു. സമീപത്തുണ്ടായിരുന്ന ആയുധമേന്തിയ ഹിന്ദുക്കളോട് പൊലീസുകാര്‍ ഒന്നും പറഞ്ഞില്ല. ലിയാഖത് അലിയെ മര്‍ദിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ അയാള്‍ അലറി: “തന്റെ ഭാര്യയോട് റെക്കോഡ് ചെയ്യാന്‍ പറയെടാ.’ […]

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

പരസ്പരം ബന്ധമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ സംസാരിക്കാം. ഒന്ന് അഗ്നിപഥ് എന്നും അഗ്നിവീര്‍ എന്നുമെല്ലാമുള്ള സുന്ദര പദാവലികളാല്‍ വിളംബരം ചെയ്യപ്പെട്ട, നടപ്പാക്കല്‍ ആരംഭിച്ച സൈന്യത്തിന്റെ കരാര്‍വല്‍കരണമാണ്. രണ്ട്, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പി ആസൂത്രിതമായി പുറത്തെടുത്ത ആദിവാസി കാര്‍ഡ്, അഥവാ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വവും. രണ്ടും രണ്ടു കാര്യങ്ങളല്ലേ, രണ്ടു ഘട്ടത്തില്‍ തീരുമാനിച്ച് ഒരേ ഘട്ടത്തില്‍ പുറത്തുവന്ന തീരുമാനങ്ങള്‍. അത് തമ്മില്‍ ഏതെങ്കിലും ചാര്‍ച്ച ആരോപിക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ലേ? അങ്ങനെ ഒരു ചോദ്യം […]