തെളിവുകളിലെ വകഭേദങ്ങൾ
ഇസ്‌ലാമിലെ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് കർമശാസ്ത്രത്തിലെ ഓരോ വിഷയങ്ങളും. തെളിവുകൾ അഥവാ അറബി സാങ്കേതിക പ്രയോഗമനുസരിച്ചുള്ള അദില്ലത്ത് (ദലീലുകൾ) (1) പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. പൊതുവായ തെളിവുകൾ അഥവാ അദില്ലത്തുൽ ഇജ്മാലിയ്യ, വിശദമായ തെളിവുകൾ അഥവാ അദില്ലത്തുത്തഫ്സ്വീലിയ്യ. ഫിഖ്ഹിലെ ഓരോ വിഷയവും ഈ രണ്ടുമായി പൂർണമായും കടപ്പെട്ടിരിക്കുന്നുവെങ്കിലും രണ്ടിന്റെയും ധർമങ്ങൾ ഭിന്നമാണ്. ആദ്യം പറഞ്ഞ പൊതുവായ തെളിവുകൾ അല്ലെങ്കിൽ അദില്ലത്തുൽ ഇജ്മാലിയ്യ ഫിഖ്ഹിന് ഒരു പൊതുവായ ചട്ടക്കൂട് സമ്മാനിക്കുന്നു. ഇതാണ് പൊതുവേ ഉസൂലുൽ ഫിഖ്ഹ് എന്നറിയപ്പെടുന്നത്. ഈ […]